vidal

സാന്റിയാഗോ : ഇറ്റാലിയൻ ക്ലബ്ബ് ഇന്റർ മിലാന് വേണ്ടി കളിക്കുന്ന ചിലിയൻ ഫുട്ബാൾ താരം ആർടുറോ വിദാൽ കൊവിഡ് ബാധിച്ച് ആശുപത്രിയിലായി. ഇതോടെ നാളെ അർജന്റീനയ്ക്കും തുടർന്ന് ബൊളീവിയയ്ക്കും എതിരെ നടക്കാനിരിക്കുന്ന ചിലിയുടെ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ താരത്തിന് നഷ്ടമാകും.മറ്റ് ടീം അംഗങ്ങൾക്കൊന്നും രോഗബാധയില്ലെന്ന് ചിലി ടീം വ്യക്തമാക്കി. കടുത്ത തൊണ്ടവേദനയെ തുടർന്നാണ് വിദാലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.