cbse-exams

ന്യൂഡൽഹി: സിബിഎസ്ഇ, ഐസിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ റദ്ദാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് ഈ തീരുമാനം വന്നത്. തീരുമാനം വിദ്യാർത്ഥികളുടെ സുരക്ഷ പരിഗണിച്ചാണ് ഈ തീരുമാനം കൈക്കൊണ്ടതെന്നും അവരുടെ സുരക്ഷയാണ് പ്രധാനമെന്നും പ്രധാനമന്ത്രി മോദി അറിയിച്ചു.

കുട്ടികളുടെ ആരോഗ്യവും സുരക്ഷയുമാണ് പരമപ്രധാനമെന്നും ഇക്കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാൻ കഴിയുകയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കൊവിഡിന്റെ സാഹചര്യത്തിൽ കുട്ടികൾ പരീക്ഷക്കെത്താൻ നിർബന്ധിതരാകാൻ പാടില്ലെന്നും മോദി പറയുന്നു.

കൊവിഡ് സാഹചര്യത്തിൽ പരീക്ഷ റദ്ദാക്കണമെന്ന ആവശ്യം പല കോണുകളിൽ നിന്നും ഉയർന്നിരുന്നു. വിഷയം നാളെ സുപ്രീം കോടതി പരിഗണിക്കാൻ ഇരിക്കുകയുമായിരുന്നു. പരീക്ഷ നടത്തേണ്ടതുണ്ടോ എന്ന കാര്യത്തിൽ സംസ്ഥാനങ്ങളുമായി കേന്ദ്ര സ‌ർക്കാർ ചർച്ച നടത്തിയിരുന്നു.

സംസ്ഥാനങ്ങൾ കേന്ദ്ര നിർദ്ദേശത്തിൽ രേഖാമൂലം പ്രതികരണം നൽകുകയും ചെയ്തിരുന്നു. ചില സംസ്ഥാനങ്ങൾ പരീക്ഷ ഉപേക്ഷിക്കണം എന്ന നിലപാടിൽ ഉറച്ചു നിൽക്കുകയായിരുന്നു. പരീക്ഷ റദ്ദാക്കുകയാണെങ്കിൽ 9, 10,11 ക്ലാസ്സുകളിലെ മാർക്ക് പരിഗണിച്ച ശേഷം ഇന്റേണൽ മാർക്ക് നൽകുന്ന കാര്യവും പരിഗണിക്കപ്പെട്ടിരുന്നു.

content details: cbse 12 standard exams cancelled.