vvv

മസ്കറ്റ്: നിലവിൽ സന്ദർശക വിസയിൽ ഒമാനിലെത്തുന്ന പ്രവാസികൾക്ക് പുറത്ത് പോകാതെ തന്നെ തൊഴിൽ വിസകളിലേക്ക് മാറാമെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. ഫാമിലി വിസയിലുള്ളവര്‍ക്കും സ്റ്റുഡന്റ് വിസക്കാര്‍ക്കും തൊഴില്‍ പെര്‍മിറ്റിലേക്ക് മാറാമെന്നും അധികൃതര്‍ വ്യക്തമാക്കി.വിസമാറ്റത്തിനായി പുറത്തുപോയി തിരികെ വരണമെന്ന നിലവിലെ നിബന്ധന കൊവിഡ് കേസുകൾ ഉയരുന്ന

പശ്ചാത്തലത്തിലാണ് മാറ്റിയത്. പൊലിസ് ആന്റ് കസ്റ്റംസ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ പുറത്തിറക്കിയ ഫോറിനേഴ്‌സ് റെസിഡന്‍സ് ലോ ഭേദഗതി പ്രകാരമാണിത്. വിസിറ്റ് വിസ, 10 ദിവസത്തേക്കോ ഒരു മാസത്തേക്കോ ഉള്ള സിങ്കിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസ, ബിസിനസ് വിസ, എക്‌സ്പ്രസ്സ് വിസ, നിക്ഷേപക വിസ, സ്റ്റുഡന്റ് വിസ, ക്രൂയിസ് കപ്പലുകളിലെ നാവികര്‍ക്കും യാത്രക്കാര്‍ക്കും അനുവദിക്കുന്ന വിസകള്‍, റെസിഡെന്‍ഷ്യല്‍ യൂണിറ്റ് ഉടമകള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും അനുവദിക്കുന്ന വിസകള്‍ തുടങ്ങിയതിൽ ഉൾപ്പെടുന്നവർക്ക് രാജ്യം വിടാതെ തന്നെ വര്‍ക്ക് പെര്‍മിറ്റിലേക്ക് മാറാമെന്നാണ് ലഫ്റ്റനന്റ് ജനറല്‍ ഹസന്‍ ബിന്‍ മുഹ്‌സിന്‍ അല്‍ ശറൈഖി അറിയിച്ചത്.