ggg

ദുബായ്; ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ കൊവിഡ് വാക്സിനേഷൻ അപ്പോയ്മെന്റ് ഇനി വാട്സപ്പിലൂടെ എടുക്കാൻ അവസരം നല്കി ദുബായ്. ദുബായ് ഹെൽത്ത് അതോറിറ്റി കഴിഞ്ഞ വർഷം കൊവിഡ് സംശയ നിവാരണത്തിനായ കൊണ്ടുവന്ന വാട്ട്‌സ്ആപ്പ് ഹോട്ട്‌ലൈന്‍ നമ്പര്‍ പുതിയ സേവനത്തിനും കൂടി ഉപയോഗപ്പെടുത്തിയിരിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. 800 342 എന്ന നമ്പര്‍ മൊബൈലില്‍ സേവ് ചെയ്ത ശേഷം അതിലേക്ക് ഒരു ഹായ് സന്ദേശമയക്കുകയാണ് ഇതിനായി ആദ്യം ചെയ്യേണ്ടത്. തങ്ങളുടെ മെഡിക്കല്‍ റെക്കോഡ് നമ്പര്‍ നല്‍കിയതിന് ശേഷം ലഭ്യമായ സ്ലോട്ടുകളില്‍ നിന്ന് വാക്‌സിനേഷന്‍ കേന്ദ്രവും തീയതിയും സമയവും തിരഞ്ഞെടുക്കണം. രജിസ്റ്റര്‍ ചെയ്തതിനു ശേഷം വാക്‌സിനേഷന്‍ കേന്ദ്രത്തിന്റെ പേരും തീയതിയും സമയും അറിയിച്ചുകൊണ്ടുള്ള മറുപടി സന്ദേശം ലഭിക്കും. എല്ലാ ദിവസവും 24 മണിക്കൂറും വിവിധ ഭാഷകളില്‍ സേവനം ലഭ്യമാകുമെന്ന് ദുബായ് ഹെല്‍ത്ത് അതോറിറ്റി അറിയിച്ചു.