2010ൽ 'നല്ലവൻ' എന്ന ചിത്രത്തിൽ മല്ലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് എസ്തർ അനിൽ സിനിമയിലേക്ക് രംഗപ്രവേശം ചെയ്യുന്നത്. ശേഷം ഒരുപിടി നല്ല ചിത്രങ്ങളിലൂടെ മലയാളി സിനിമാ പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടാൻ ഈ നടിക്ക് കഴിഞ്ഞു. മലയാളത്തിൽ അവസാനമായി അഭിനയിച്ച മോഹൻലാൽ ചിത്രം ദൃശ്യം 2വും മികച്ച പ്രതികരണമാണ് നേടിയത്.
ചിത്രത്തിലെ എസ്തറിന്റെ പ്രകടനം ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ആരാധകർക്കായി ഇടയ്ക്ക് ചിത്രങ്ങളും വീഡിയോകളും പോസ്റ്റ് ചെയ്യാറുണ്ട്. അത്തരത്തിലുള്ള നടിയുടെ ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. വെള്ള ടാങ്ക് ടോപ്പും കറുപ്പ് ജീൻസും ധരിച്ചുകൊണ്ടുള്ള തന്റെ ചിത്രങ്ങളാണ് നടി പോസ്റ്റ് ചെയ്തിരിക്കുന്നത്.
View this post on Instagram A post shared by Esther Anil (@_estheranil)
'നിങ്ങൾ കാണുന്നത് പോലെയൊന്നുമല്ല, ഞാൻ എല്ലാ ദിവസവും വിരസതയനുഭവിക്കുന്നുണ്ട്. മൂഡിയും ക്ഷീണിതയുമാണ്. നിങ്ങൾക്ക് എന്തായിരുന്നു ഈ ദിവസങ്ങളിൽ പരിപാടികൾ?'-എന്നും നടി തന്റെ പോസ്റ്റിനൊപ്പം കുറിച്ചിട്ടുണ്ട്. നിരവധി പേരാണ് ഈ കീഴിലായി കമന്റുകളുമായി എത്തിയത്. നടിയുടെ ചിത്രങ്ങൾക്ക് കീഴിൽ 'മനോഹരം' എന്നൊരാൾ കമന്റിട്ടിരിക്കുന്നതും കാണാം.