ഈഡിസ് ഈജിപ്റ്റി, ഈഡിസ് അൽബോപിക്റ്റസ് എന്നീ രോഗവാഹകരായ കൊതുകുകൾ പരത്തുന്ന പകർച്ചവ്യാധിയാണ് ഡെങ്കിപനി. രോഗബാധ ഉണ്ടായാൽ 6- 10 ദിവസങ്ങൾക്കകം ലക്ഷണങ്ങൾ പ്രകടമാകും. കടുത്ത പനി, തലവേദന, പേശികളിലും സന്ധികളിലും കണ്ണുകൾക്കു പിന്നിലും വേദന, ക്ഷീണം, ഛർദ്ദി എന്നിവയാണ് പ്രാഥമിക രോഗലക്ഷണങ്ങൾ.
ഇവ പ്രകടമായാൽ അടിയന്തര വിദഗ്ദ്ധ ചികിത്സ തേടുക. പകൽസമയത്ത് കടിക്കുന്ന കൊതുകുകളാണ് രോഗം പരത്തുന്നത്. അതിനാൽ കൊതുകുകടി ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുക. വീട്ടിലും പരിസരങ്ങളിലും മഴക്കാലപൂർവ ശുചീകരണം നടത്തുക. വെള്ളം കെട്ടിനിൽക്കാനുള്ള എല്ലാ സാദ്ധ്യതകളും ഒഴിവാക്കുക. ഫ്രിഡ്ജിനിടയിലെ ട്രേ ഒന്നിടവിട്ട ദിവസങ്ങളിൽ വൃത്തിയാക്കുക.
രോഗം പിടിപെട്ടാൽ രക്തത്തിലെ ശ്വേത രക്താണുക്കളുടെയും പ്ലേറ്റ്ലെറ്റുകളുടേയും എണ്ണം കുറയും. അതിനാൽ പഴങ്ങൾ, പഴച്ചാറുകൾ, പച്ചക്കറികൾ എന്നിവ കഴിക്കണം. പപ്പായ, മാതളം, കരിക്ക് എന്നിവ ധാരാളം കഴിക്കുക. നിർജലീകരണം ഉണ്ടാകാൻ സാദ്ധ്യതയുള്ളതിനാൽ ശരീരത്തിലെ ജലാംശം നിലനിറുത്താൻ ശ്രദ്ധിക്കണം.