covid

അഹമദാബാദ്: ലോകത്ത് കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിന് മുമ്പ് മ​രി​ച്ചു​പോ​യ ഒ​രാ​ള്‍​ക്ക് കൊ​വി​ഡ് വാ​ക്‌​സി​നേഷൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് നൽകി ആരോഗ്യവകുപ്പ്. സംഭവം വിവാദമായതോടെ ഗുജറാത്ത് ആരോഗ്യവകുപ്പിനും സർക്കാരിനുമെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. കൊവിഡ് കേസുകൾ കൈകാര്യം ചെയ്യുന്നതിൽ സർക്കാരിന്‍റെ അലംഭാവവും പിടിപ്പുകേടുമാണ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റിലെ പിഴവെന്ന് പ്രതിപക്ഷ നേതാക്കൾ ആരോപിച്ചു.

മൂ​ന്ന് വ​ര്‍​ഷം മുമ്പ് മ​രി​ച്ച ഗു​ജ​റാ​ത്തി​ലെ ഉ​പ്ലേ​ത ഗ്രാ​മ​ത്തി​ലെ ഹ​ര്‍​ദാ​സ്ഭാ​യി​യു​ടെ പേ​രി​ലാ​ണ് കൊ​വി​ഡ് വാ​ക്‌​സി​ന്‍ സ്വീകരിച്ചതിന്‍റെ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് നൽകിയത്. കു​ടും​ബ​ത്തി​ന് ആ​രോ​ഗ്യ​വ​കു​പ്പ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് അയച്ച് ന​ൽ​കുകയായിരുന്നു.

2018ലാ​ണ് ഹർദാസ് ഭായി മരിച്ചത്. മരണശേഷം ഇ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ര​ണ സ​ർ​ട്ടി​ഫി​ക്ക​റ്റ് കുടുംബാം​ഗങ്ങൾ സ​ർ​ക്കാ​രി​ൽ നി​ന്ന് വാ​ങ്ങി​യി​രു​ന്നു. എന്നാൽ ഇ​പ്പോ​ള്‍ കൊ​വി​ഡ് വാ​ക്‌​സി​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ച്ച​തി​ന്‍റെ അ​മ്പ​ര​പ്പി​ലാ​ണ് കു​ടും​ബം. രാ​ജ്യ​മെ​മ്പാ​ടും കൊ​വി​ഡ് വാ​ക്‌സിൻ ക്ഷാ​മം അ​നു​ഭ​വ​പ്പെ​ടു​ന്ന ​സാ​ഹ​ച​ര്യ​ത്തി​ലാണ് ഇ​ത്ത​രം പി​ഴ​വു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന​ത്.