ദിവസവും ഉറങ്ങാൻ പോകുന്നതിന് മുമ്പ് മുഖത്ത് ബദാം ഓയിൽ പുരട്ടി മസാജ് ചെയ്യുന്നത് മുഖത്തിന് പുതുജീവൻ നൽകും. ആഹാരത്തിൽ അമിതമായി പഞ്ചസാര ചേർക്കുന്നതും പ്രായാധിക്യം നേരത്തേ എത്തുന്നതിനും വണ്ണം കൂട്ടുന്നതിനും കാരണമാകും. സോപ്പ് ചർമ്മത്തെ കൂടുതൽ വരണ്ടതാക്കും. അമിതമായ സോപ്പിന്റെ ഉപയോഗം വേണ്ട. മദ്യപാനവും പുകവലിയുമൊക്കെ നമ്മുടെ ചെറുപ്പത്തെ കവർന്നെടുക്കും. ഒമേഗ ഫാറ്റി ആസിഡുകൾ നിറഞ്ഞ മുട്ട, കടൽ മത്സ്യങ്ങൾ എന്നിവ ആഹാരത്തിൽ ഉൾപ്പെടുത്തുന്നത് ചെറുപ്പം നിലനിർത്താൻ സഹായിക്കും. ആന്റീ ഓക്സിഡന്റുകൾ അടങ്ങിയ പപ്പായ, തൈര്, കാരറ്റ് എന്നിവ ആഹാരത്തിൽ ഉൾപ്പെടുത്തുന്നതും ഗുണം ചെയ്യും.