അടിവയർ, തുടകൾ,കൈയുടെ മുകൾ ഭാഗം തുടങ്ങി കൊഴുപ്പ് അടിഞ്ഞു കൂടുന്ന ഭാഗങ്ങളിലാണ് സ്‌ട്രെച്ച് മാർക്‌സ് അധികമായി വരാറുള്ളത്. ഗർഭകാലത്ത് ചർമ്മം കൂടുതലായി വലിയുന്നതു മൂലം പ്രസവശഷം മിക്കവരിലും സ്ട്രെച്ച് മാർക്‌സ് പ്രത്യക്ഷപ്പെടാറുണ്ട്. തുടക്കത്തിലാണെങ്കിൽ സ്ട്രെച്ച്മാർക്‌സ് ഒരുപരിധി വരെ മാറ്റാൻ കഴിയും. പാൽപ്പാട കൊണ്ട് ദിവസേന മസാജ് ചെയ്യുന്നത് പ്രയോജനപ്രദമാണ്. ഒപ്പം പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം.