euro-cup-and-copa-america

യൂറോപ്പിലും ലാറ്റിനമേരിക്കയിലുമായി ലോക ഫുട്ബാളിന്റെ ആരവമുയരുന്ന മാസമാണിത്. ലോകകപ്പ് കഴിഞ്ഞാൽ ഫുട്ബാൾ ആരാധകരുടെ ഇഷ്ട ടൂർണമെന്റുകളായ യൂറോ കപ്പിനും കോപ്പ അമേരിക്കയ്ക്കും കൊടി ഉയരുന്ന കാലം. ഇതാദ്യമായാണ് കോപ്പയും യൂറോകപ്പും ഒരേ വർഷം , ഒരേ കാലയളവിൽ നടക്കുന്നത്. ഇരു ടൂർണമെന്റുകളും കഴിഞ്ഞ വർഷം നടക്കേണ്ടിയിരുന്നതായിരുന്നുവെങ്കിലും കൊവിഡിന്റെ കടന്നു വരവ് കാെല്ലമൊന്ന് വൈകിപ്പിച്ചു. യൂറോപ്പിലെ വമ്പന്മാർ മാറ്റുരയ്ക്കുന്ന യൂറോ കപ്പിനാണ് ആദ്യം തുടക്കമാവുന്നത്. വൻകരയിലെ 11 രാജ്യങ്ങളിലായി ജൂൺ 11ന് യൂറോപ്യൻ സമയം വൈകിട്ട് ഏഴിനാണ് ആദ്യ മത്സരം. ജൂലായ് 11ന് ഫൈനൽ. അർജന്റീനയിൽ നിന്ന് ബ്രസീലിലേക്ക് വേദി മാറിയ കോപ്പ അമേരിക്ക തുടങ്ങുന്നത് ജൂൺ 13നാണ്. ഫൈനൽ ജൂലായ് 10നും. മെസിയും നെയ്മറും സുവാരേസുമൊക്കെ ലോകത്തിന്റെ ഒരു പകുതിയിൽ ഏറ്റുമുട്ടുമ്പോൾ മറുപകുതിയിൽ ക്രിസ്റ്റ്യാനോയും ബെൻസേമയും എംബാപ്പെയും എൻഗോളോ കാന്റേയും റോബർട്ട് ലെവാൻഡോവ്സ്കിയുമൊക്കെ വേട്ടയ്ക്കിറങ്ങും. കളി യൂറോപ്പിലും അമേരിക്കയിലുമായതിനാൽ ഇന്ത്യയിലെ ആരാധകർക്ക് ഇനി ഉറക്കമില്ലാത്ത രാത്രികൾ.ഒരു ശ്രീനിവാസൻ സിനിമയിൽ " ഇവിടെ കല്യാണം, അവിടെ പാലുകാച്ചൽ " എന്നു പറയുന്നപോലെ സന്ധ്യയ്ക്ക് യൂറോയിൽ തുടങ്ങി അതികാലത്ത് കോപ്പയിൽ അവസാനിക്കുന്ന ഫുട്ബാൾ വിരുന്ന്...

യൂറോപ്പിന്റെ കപ്പ്

24

ടീമുകളാണ് യൂറോകപ്പിൽ മാറ്റുരയ്ക്കാൻ എത്തുന്നത്. ഇതിൽ 19 ടീമുകൾ 2016ൽ നടന്ന കഴിഞ്ഞ എഡിഷനിൽ മാറ്റുരച്ചവരാണ്.

16

നാലുവർഷത്തിലൊരിക്കൽ നടക്കേണ്ട ടൂർണമെന്റിന്റെ 16-ാമത്തെ എഡിഷനാണ് ഇക്കുറി അരങ്ങേറുന്നത്.

60

യൂറോപ്യൻ ഫുട്ബാൾ അസോസിയേഷന്റെ അറുപതാം ജന്മവാർഷികം അനുബന്ധിച്ച് 13 നഗരങ്ങളിലായി വേദി ഒരുക്കാനായിരുന്നു പദ്ധതി.

11

കൊവിഡ് കാരണം ഒരു വർഷത്തേക്ക് മാറ്റിച്ചപ്പോൾ അയർലാൻഡിനെയും ബെജിയത്തെയും ആതിഥേയത്വത്തിൽ നിന്ന് ഒഴിവാക്കി വേദികളുടെ എണ്ണം11 ആയി ചുരുക്കി.

49

മത്സരങ്ങളാണ് ഇക്കുറി ടൂർണമെന്റിൽ ആകെയുള്ളത്.

വേദികൾ ഇവ

ഇംഗ്ളണ്ട്(വെംബ്ളി), ഇറ്റലി (റോം),അസർ ബൈജാൻ (ബാക്കു),റഷ്യ(സെന്റ് പീറ്റേഴ്സ് ബർഗ്),ജർമ്മനി (മ്യൂണിക്ക്),ഹംഗറി (ബുഡാപെസ്റ്റ്),സ്പെയ്ൻ (സെവിയ്യ),റൊമേനിയ (ബുക്കാറസ്റ്റ്),ഹോളണ്ട് (ആംസ്റ്റർ ഡാം),സ്കോട്ട്ലാൻഡ് (ഗ്ളാസ്ഗോ),ഡെന്മാർക്ക് (കോപ്പൻഹേഗൻ).

കൊവിഡ് സാഹചര്യത്തിന് അനുസരിച്ച് സ്റ്റേഡിയങ്ങളിൽ കാണികളെ അനുവദിക്കാനാണ് സംഘാടകരുടെ തീരുമാനം. ഗാലറികളിൽ പരിമിതമായെങ്കിലും കാണികളുടെ സാന്നിദ്ധ്യം ഉറപ്പാക്കാൻ കഴിയാത്തതിനാലാണ് അയർലാൻഡിനെ വേദിയാകുന്നതിൽ നിന്ന് ഒഴിവാക്കിയത്. 11 നഗരങ്ങളിലായാണ് നടക്കുന്നതെങ്കിലും ടീമുകൾക്ക് അധികം യാത്ര ഇല്ലാത്തവിധമാണ് മത്സരങ്ങൾ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.

ജൂൺ 11ന് തുർക്കിയും ഇറ്റലിയും തമ്മിൽ റോമിലെ ഒളിമ്പിക് സ്റ്റേഡിയത്തിൽ വച്ചാണ് ഉദ്ഘാടന മത്സരം.ഇന്ത്യൻ സമയം ജൂൺ 12ന് പുലർച്ചെ 12.30 ആയിരിക്കും അപ്പോൾ.

മത്സരക്രമം

നാലുവീതം ടീമുകളെ വച്ച് ആറ് ഗ്രൂപ്പുകളാക്കിയാണ് പ്രാഥമിക റൗണ്ട് മത്സരങ്ങൾ.ഗ്രൂപ്പിൽ ഓരോ ടീമും മറ്റ് ടീമുകളെ നേരിടും. ഒരു ടീമിന് മൂന്നു മത്സരങ്ങൾ.ഒരു ഗ്രൂപ്പിൽ ആകെ ആറു മത്സരങ്ങൾ. ഗ്രൂപ്പ് റൗണ്ടിൽ ആകെ 36 മത്സരങ്ങൾ.

ഗ്രൂപ്പ് റൗണ്ടിൽ ജയിക്കുന്ന ടീമിന് മൂന്ന് പോയിന്റ്,സമനിലയ്ക്ക് ഒരുപോയിന്റ്. ഒരു ഗ്രൂപ്പിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന രണ്ട് ടീമുകൾ വീതം പ്രീക്വാർട്ടറിലേക്ക് പ്രവേശിക്കും. എല്ലാ ഗ്രൂപ്പുകളിൽ നിന്നുമായി മികച്ച നാല് മൂന്നാം സ്ഥാനക്കാർക്കും നോക്കൗട്ട് റൗണ്ടിലേക്ക് പ്രവേശനം.

ഗ്രൂപ്പ് റൗണ്ട് കഴിയുമ്പോൾ ആറ് ടീമുകൾ പുറത്താകും. പ്രീ ക്വാർട്ടർ കഴിയുമ്പോൾ പുറത്താകുന്നവരുടെ എണ്ണം 16 ആയി ഉയരും.

ജൂൺ 26 മുതൽ 29 വരെയാണ് പ്രീക്വാർട്ടർ മത്സരങ്ങൾ. ജൂലായ് 2,3,4തീയതികളിൽ ക്വാർട്ടർ ഫൈനലുകൾ. ജൂലായ് ഏഴിനും എട്ടിനും സെമിഫൈനലുകൾ.ജൂലായ് 12ന് ഫൈനൽ.

ഗ്രൂപ്പ് എ

തുർക്കി

ഇറ്റലി

വെയിൽസ്

സ്വിറ്റ്സർലാൻഡ്

ഗ്രൂപ്പ് ബി

ഫിൻലാൻഡ്

റഷ്യ

ഡെന്മാർക്ക്

ബെൽജിയം

ഗ്രൂപ്പ് സി

ഹോളണ്ട്

ഉക്രൈൻ

മാസിഡോണിയ

ആസ്ട്രിയ

ഗ്രൂപ്പ് ഡി

ഇംഗ്ളണ്ട്

ക്രൊയേഷ്യ

സ്കോട്ട്ലാൻഡ്

ചെക്ക് റിപ്പബ്ളിക്ക്

ഗ്രൂപ്പ് ഇ

സ്പെയ്ൻ

സ്വീഡൻ

സ്ളൊവാക്യ

പോളണ്ട്

ഗ്രൂപ്പ് എഫ്

ഹംഗറി

പോർച്ചുഗൽ

ഫ്രാൻസ്

ജർമ്മനി

മരണഗ്രൂപ്പ്

നിലവിലെ ലോക ചാമ്പ്യന്മാരായ ഫ്രാൻസും യൂറോ കപ്പ് ചാമ്പ്യന്മാരായ പോർച്ചുഗലും ഈ രണ്ട് കിരീടങ്ങളും നേടിയിട്ടുള്ള ജർമ്മനിയും അണിനിരക്കുന്ന ഗ്രൂപ്പ് എഫ് ആണ് ഈ യൂറോകപ്പിലെ മരണഗ്രൂപ്പ്. ജൂൺ 15ന്ഇന്ത്യൻ സമയം രാത്രി 9.30ന് പോർച്ചുഗലും ഹംഗറിയും തമ്മിലാണ് ഗ്രൂപ്പിലെ ആദ്യ മത്സരം. പിന്നാലെ ജർമ്മനിയും ഫ്രാൻസും ഏറ്റുമുട്ടും. ജൂൺ 19നാണ് പോർച്ചുഗൽ -ജർമ്മനി പോരാട്ടം. ഗ്രൂപ്പ് റൗണ്ടിലെ അവസാന മത്സരദിവസം പോർച്ചുഗൽ ഫ്രാൻസിനെയും ജർമ്മനി ഹംഗറിയെയും നേരി‌ടും. ഗ്രൂപ്പ് തലത്തിലെ മികച്ച നാലു മൂന്നാം സ്ഥാനക്കാർക്ക് പ്രീകാർട്ടർ ബർത്ത് ഉള്ളതിനാൽ ഫ്രാൻസിനും ജർമ്മനിക്കും പോർച്ചുഗലിനും മുന്നേറാൻ സാദ്ധ്യതയുണ്ട്.

യൂറോ കപ്പ് 2021 മത്സര ഫിക്സ്ചർ

( എല്ലാ മത്സരങ്ങളും ഇന്ത്യൻ സമയക്രമം അനുസരിച്ചാണ് നൽകിയിരിക്കുന്നത്)

ജൂൺ 12

തുർക്കി Vs ഇറ്റലി

12.30 am

വെയിൽസ് Vs സ്വിറ്റ്സർലാൻഡ്

6.30 pm

ഡെന്മാർക്ക് Vs ഫിൻലാൻഡ്

9.30 pm

ജൂൺ 13

ബെൽജിയം Vs റഷ്യ

12.30 am

ഇംഗ്ളണ്ട് Vs ക്രൊയേഷ്യ

6.30 pm

ആസ്ട്രിയ Vs മാസിഡോണിയ

9.30 pm

ജൂൺ 14

ഹോളണ്ട് Vs ഉക്രൈൻ

12.30 pm

സ്കോട്ട്ലാൻഡ് Vs ചെക്ക്

6.30 pm

പോളണ്ട് Vs സ്ളൊവാക്യ

9.30 pm

ജൂൺ 15

സ്പെയ്ൻ Vs സ്വീഡൻ

12.30 pm

ഹംഗറി Vs പോർച്ചുഗൽ

9.30 pm

ജൂൺ 16

ഫ്രാൻസ് Vs ജർമ്മനി

12.30 am

ഫിൻലാൻഡ് Vs റഷ്യ

6.30 pm

തുർക്കി Vs വെയിൽസ്

9.30 pm

ജൂൺ 17

ഇറ്റലി Vs സ്വിറ്റ്സർലാൻഡ്

12.30 am

ഉക്രൈൻ Vs മാസിഡോണിയ

6.30 pm

ഡെന്മാർക്ക് Vs ബെൽജിയം

9.30 pm

ജൂൺ 18

ഹോളണ്ട് Vs ആസ്ട്രിയ

12.30 pm

സ്വീഡൻ Vs സ്ളൊവാക്യ

6.30 pm

ക്രൊയേഷ്യ Vs ചെക്ക് റിപ്പ.

9.30 pm

ജൂൺ 19

സ്കോട്ട്ലാൻഡ് vs ഇംഗ്ളണ്ട്

12.30 am

ഹംഗറി Vs ഫ്രാൻസ്

6.30 pm

പോർച്ചുഗൽ Vs ജർമ്മനി

9.30 pm

ജൂൺ 20

സ്പെയ്ൻ Vs പോളണ്ട്

12.30 pm

ഇറ്റലി Vs വെയിൽസ്

9.30 pm

സ്വിറ്റ്സർലാൻഡ് Vs തുർക്കി

9.30 pm

ജൂൺ 21

ഉക്രൈൻ Vs ആസ്ട്രിയ

9.30 pm

മാസിഡോണിയ Vs ഹോളണ്ട്

9.30 pm

ജൂൺ 22

റഷ്യ Vs ഡെന്മാർക്ക്

12.30 am

ഫിൻലാൻഡ് Vs ബെൽജിയം

ജൂൺ 23

ക്രൊയേഷ്യ Vs സ്കോട്ട്ലാൻഡ്

12.30 am

ചെക്ക് റിപ്പ. Vs ഇംഗ്ളണ്ട്

12.30 am

സ്വീഡൻ Vs പോളണ്ട്

9.30 am

സ്പെയ്ൻ Vs സ്ളൊവാക്യ

9.30 pm

ജൂൺ 24

പോർച്ചുഗൽ Vs ഫ്രാൻസ്

12.30 am

ജർമ്മനി Vs ഹംഗറി

12.30 am

ജൂൺ 26-30

പ്രീ ക്വാർട്ടർ ഫൈനലുകൾ

ജൂലായ് 2-4

ക്വാർട്ടർ ഫൈനലുകൾ

ജൂലായ് 7

ആദ്യ സെമിഫൈനൽ

ജൂലായ് 8

രണ്ടാം സെമിഫൈനൽ

ജൂലായ് 12

12.30 am

ഫൈനൽ.

അമേരിക്കയുടെ കോപ്പ

47

സൗത്ത് അമേരിക്കൻ ഫുട്ബാൾ കോൺഫെഡറേഷന്റെ നേതൃത്വത്തിൽ നടത്തുന്ന ടൂർണമെന്റിന്റെ നാൽപ്പത്തി ഏഴാം പതിപ്പാണിത്.

10

ടീമുകളാണ് മാറ്റുരയ്ക്കുന്നത്.

5

സ്റ്റേഡിയങ്ങളിലായാണ് മത്സരം നടക്കുന്നത്.

28

ലൂസേഴ്സ് ഫൈനലടക്കം ഇരുപത്തിയെട്ട് മത്സരങ്ങളാണ് ടൂർണമെന്റിൽ ആകെയുള്ളത്.

അവസാനം ബ്രസീൽ

യൂറോ കപ്പുപോലെ കോപ്പയും കഴിഞ്ഞവർഷം നടക്കേണ്ടതായിരുന്നു. എന്നാൽ കൊവിഡ് കാരണം ഒരു വർഷം കാത്തിരിക്കേണ്ടിവന്നു. അർജന്റീനയും കൊളംബിയയും സംയുക്തമായാണ് കോപ്പയ്ക്ക് ആതിഥ്യം വഹിക്കാനിരുന്നത്. കഴിഞ്ഞ മാസംവരെയും അതിനുള്ള മുന്നൊരുക്കങ്ങളുമായി മുന്നോട്ടുപോവുകയുമായിരുന്നു. എന്നാൽ പെട്ടെന്നാണ് വ്യത്യസ്ത കാരണങ്ങളാൽ ആദ്യം കൊളംബിയയും പിന്നെ അർജന്റീനയും ആതിഥേയത്വത്തിൽ നിന്ന് പിന്മാറിയത്. കൊളംബിയൻ പ്രസിഡന്റ് ഇവാൻ ഡ്യൂക്ക് മാർക്വേസിനെതിരെ ഉയർന്ന ആഭ്യന്തര കലാപത്തിന്റെ പശ്ചാത്തലത്തിലായിരുന്നു കൊളംബിയയുടെ പിന്മാറ്റം. ഇതോടെ ഒറ്റയ്ക്ക് നടത്താൻ തയ്യാറാണെന്ന അവകാശവാദവുമായി അർജന്റീന മുന്നോട്ടുവന്നെങ്കിലും വർദ്ധിച്ചുവരുന്ന കൊവിഡ് കേസുകൾ തിരിച്ചടിയായി. ഇതോടെ അവർ ആതിഥേയത്വത്തിൽ നിന്നുതന്നെ പിന്മാറി. തുടർന്ന് അമേരിക്കയെ പരിഗണിച്ചെങ്കിലും നറുക്കുവീണത് ബ്രസീലിനായിരുന്നു.

സ്റ്റേഡിയങ്ങൾ ഇവ

ബ്രസീലിയ(ഗാരിഞ്ച സ്റ്റേഡിയം),ക്വുയ്ബ(പാന്റനാൽ അരീന),ഗൊളാനിയ(ഒളിമ്പിക്കോ സ്റ്റേഡിയം),റിയോ ഡി ജനീറോ(മാറക്കാന,നിൽട്ടൺ സാന്റോസ്) എന്നീ സ്റ്റേഡിയങ്ങളിലായാണ് മത്സരങ്ങൾ നടക്കുന്നത്. ഗാരിഞ്ച സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം.ഫൈനൽ മാറക്കാനയിൽ.

കളിച്ചേനെ ഇന്ത്യയും

ഫെഡറേഷന് കീഴിലെ 10 രാജ്യങ്ങളെക്കൂടാതെഏഷ്യൻ ചാമ്പ്യന്മാരായ ഖത്തറിനെയും ഓഷ്യാനിയ ചാമ്പ്യന്മാരായ ആസ്ട്രേലിയയെയും ഉൾപ്പെടുത്തി 12 രാജ്യങ്ങൾ പങ്കെടുക്കുന്ന ടൂർണമെന്റായാണ് 2019ൽ സംഘാടകർ കോപ്പയുടെ ഈ എഡിഷൻ വിഭാവനം ചെയ്തത്. എന്നാൽ അന്താരാഷ്ട്ര കലണ്ടറിലെ മത്സരക്രമം കൊവിഡ് തെറ്റിച്ചതോടെ ഖത്തറിന്റെയും ആസ്ട്രേലിയയുടെയും പങ്കാളിത്തം ഒഴിവാക്കേണ്ടിവന്നു. തുടർന്ന് 12 രാജ്യങ്ങളെ തികയ്ക്കാൻ ഇന്ത്യ ഉൾപ്പടെയുള്ളവരെ പരിഗണിച്ചെങ്കിലും ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ ഈ സമയത്ത് ഷെഡ്യൂൾ ചെയ്ത് പോയതിനാൽ നടന്നില്ല.

1991ന് ശേഷം ആദ്യമായാണ് 10 ടീമുകളെ മാത്രം പങ്കെടുപ്പിച്ച് ടൂർണമെന്റ് നടക്കുന്നത്.

മത്സരക്രമം

അഞ്ചു ടീമുകൾ അടങ്ങുന്ന രണ്ട് ഗ്രൂപ്പുകളാക്കിയാണ് പ്രാഥമിക റൗണ്ട്. ഓരോ ടീമിനും ഗ്രൂപ്പ് റൗണ്ടിൽ നാലു മത്സരങ്ങൾ.പോയിന്റ് പട്ടികയിൽ മുന്നിലെത്തുന്ന നാലു ടീമുകൾ വീതം ക്വാർട്ടർഫൈനലിൽ. ഗ്രൂപ്പ് റൗണ്ട് കഴിയുമ്പോൾ പുറത്താകുന്നത് രണ്ട് ടീമുകൾ മാത്രം.ക്വാർട്ടറിൽ നിന്ന് നാലുടീമുകൾ സെമിയിലേക്ക്. സെമിയിൽ തോൽക്കുന്നവർക്ക് ലൂസേഴ്സ് ഫൈനൽ. ജയിക്കുന്നവർക്ക് ഫൈനൽ.

ഗ്രൂപ്പ് എ

അർജന്റീന

ബൊളീവിയ

ഉറുഗ്വേ

ചിലി

പരാഗ്വേ

ഗ്രൂപ്പ് ബി

ബ്രസീൽ

കൊളംബിയ

വെനിസ്വേല

ഇക്വഡോർ

പെറു

2019 ജേതാക്കൾ

ബ്രസീലാണ് കോപ്പയിലെ നിലവിലെ ചാമ്പ്യന്മാർ.രണ്ടുകൊല്ലം മുമ്പ് ബ്രസീലിൽ വച്ചുതന്നെയാണ് 46-ാം എഡിഷനും നടന്നത്. പെറുവിനെ ഫൈനലിൽ 3-1ന് തോൽപ്പിച്ചാണ് ബ്രസീൽ കിരീടമണിഞ്ഞത് . 2015,2016 എഡിഷനുകളിലെ ജേതാക്കളായിരുന്ന ചിലിയെ ലൂസേഴ്സ് ഫൈനലിൽ തോൽപ്പിച്ച് അർജന്റീന മൂന്നാം സ്ഥാനക്കാരായി.

14

അർജന്റീന പതിനാലു തവണയാണ് കോപ്പ ഉയർത്തിയിട്ടുള്ളത്. എന്നാൽ 1993ന് ശേഷം അവർക്ക് കോപ്പ കിട്ടിയിട്ടില്ല. 2004,2007,2015,2016 വർഷങ്ങളിൽ ഫൈനലിൽ തോറ്റു.

9

തവണ ബ്രസീൽ കോപ്പയിൽ ചാമ്പ്യന്മാരായിട്ടുണ്ട്.

കോപ്പ അമേരിക്ക മത്സരക്രമം( തീയതി ഇന്ത്യൻ സമയം അനുസരിച്ച്)

ജൂൺ 14

ബ്രസീൽ Vs വെനിസ്വേല

2.30 am

കൊളംബിയ Vs ഇക്വഡോർ

5.30 am

ജൂൺ 15

അർജന്റീന Vs ചിലി

2.30 am

പരാഗ്വേ Vs ബൊളീവിയ

5.30 am

ജൂൺ 18

കൊളംബിയ Vs വെനിസ്വേല

2.30 am

ബ്രസീൽ Vs പെറു

5.30 am

ജൂൺ 19

ചിലി Vs ബൊളീവിയ

2.30 am

അർജന്റീന Vs ഉറുഗ്വേ

5.30 am

ജൂൺ 21

വെനിസ്വേല Vs ഇക്വഡോർ

2.30 am

കൊളംബിയ Vs പെറു

5.30 am

ജൂൺ 22

ഉറുഗ്വേ Vs ചിലി

2.30 am

അർജന്റീന Vs പരാഗ്വേ

5.30 am

ജൂൺ 24

ഇക്വഡോർ Vs പെറു

2.30 am

കൊളംബിയ Vs ബ്രസീൽ

5.30 am

ജൂൺ 25

ബൊളീവിയ Vs ഉറുഗ്വേ

2.30 am

ചിലി Vs പരാഗ്വേ

5.30 am

ജൂൺ 28

ബ്രസീൽ Vs ഇക്വഡോർ

2.30 am

വെനിസ്വേല Vs പെറു

5.30 am

ജൂൺ 29

ഉറുഗ്വേ Vs പരാഗ്വേ

2.30 am

അർജന്റീന Vsബൊളീവിയ

5.30 am

ജൂലായ് 3-4

ക്വാർട്ടർ ഫൈനലുകൾ

ജൂലായ് 6-7

സെമിഫൈനലുകൾ

ജൂലായ് 10

ലൂസേഴ്സ് ഫൈനൽ

ജൂലായ് 11

ഫൈനൽ.