ggg

ബോളിവുഡിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരദമ്പതിമാരാണ് അജയ് ദേവ്ഗണും കാജോളും. ഇവരുടെ പുത്തൻ വിശേഷങ്ങൾ തങ്ങളുടെ സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ ആരാധകരെ അറിയിക്കാറുണ്ട്. ഇപ്പോളിതാ ഇവർ പുതിയ ബംഗ്ളാവ് വാങ്ങിയ വിശേഷങ്ങളാണ് പുറത്തു വരുന്നത് . മുംബൈയിലെ ജുഹു ഏരിയയിൽ വാങ്ങിയ വീടിന്റെ വില അറുപതു കോടി രൂപയാണത്രെ. 590 സ്‌ക്വയർ ഫീറ്റാണ് പുതിയ ബംഗ്ലാവ്.ബോളിവുഡിലെ ഹൃത്വിക് റോഷനും അമിതാഭ് ബച്ചനും, ധർമേന്ദ്രയും അക്ഷയ് കുമാറുമൊക്കെ ഈ ലൊക്കേഷനിൽ തന്നെയാണ് താമസിയ്ക്കുന്നത് .1995 മുതൽ കാജോളും അജയ് ദേവഗണും പ്രണയത്തിലായിരുന്നു. 1999 ൽ ആണ് ഇരുവരും വിവാഹിതരായത്. നൈസ, യുഗ് എന്നിവരാണ് മക്കൾ . ഷൂട്ടിംഗ് ആവശ്യങ്ങൾക്കും മറ്റുമായി ബോളിവുഡിൽ ഏറ്റവും ആദ്യം പ്രൈവറ്റ് ജെറ്റ് സ്വന്തമാക്കിയ നടനാണ് അജയ് ദേവഗൺ .