അങ്കാറ: ഇന്ത്യ ഉൾപ്പെടെ എട്ട് രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് തുര്‍ക്കിയിൽ 14 ദിവസത്തെ ക്വാറന്റൈൻ നിർബന്ധമാക്കി. ഇന്ത്യയെ കൂടാതെ, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ്, ബ്രസീൽ, ദക്ഷിണാഫ്രിക്ക, നേപ്പാള്‍ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് ക്വാറന്റൈൻ ഏർപ്പെടുത്തുന്നത്.
കഴിഞ്ഞ 14 ദിവസത്തിനുള്ളിൽ ഈ രാജ്യങ്ങളിലേക്ക് യാത്ര നടത്തിയവർ തുർക്കിയിൽ പ്രവേശിക്കുന്നതിന് പരമാവധി 72 മണിക്കൂർ മുമ്പ് നടത്തിയ പി.സി.ആർ പരിശോധനയുടെ നെഗറ്റീവ് ഫലം സമർപ്പിക്കണം.
അതേസമയം, ബ്രിട്ടൻ, ഇറാൻ, ഈജിറ്റ്, സിംഗപ്പൂർ എന്നിവിടങ്ങളിൽ നിന്ന് എത്തുന്നവ
ർ പ്രവേശനത്തിന് പരമാവധി 72 മണിക്കൂർ മുമ്പ് നടത്തിയ പി.സി.ആർ പരിശോധനകളുടെ നെഗറ്റീവ് ഫലം സമര്‍പ്പിക്കണം.
മറ്റ് രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാർക്ക് നെഗറ്റീവ് പി.സി.ആർ പരിശോധനാ ഫലം സമർപ്പിക്കേണ്ട ആവശ്യമില്ല. തുർക്കിയിലേക്ക് പ്രവേശിക്കുന്നതിന് 14 ദിവസമെങ്കിലും മുമ്പ് വാക്സിനേൻ ലഭിച്ചിട്ടുണ്ടോ അല്ലെങ്കിൽ രോഗം പിടിപെട്ട് കഴിഞ്ഞ് ആറുമാസത്തിനുള്ളിൽ സുഖം പ്രാപിച്ചിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തേണ്ടതില്ല.
.