priya-prakash

2019ൽ ഇറങ്ങിയ ഒരു അഡാർ ലൗ എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ താരമാണ് പ്രിയ പ്രകാശ്‌ വാര്യർ. ഇതേ ചിത്രത്തിലെ ഉസ്താദ് പി.എം.എ. ജബ്ബാർ രചിച്ച മാണിക്യമലരായ പൂവി... എന്ന ഗാനത്തിലെ കണ്ണിറുക്കൽ രംഗത്തിലൂടെയാണ് പ്രിയ ആരാധകരുടെ പ്രിയങ്കരിയായി മാറിയത്. സോഷ്യൽ മീഡിയയിൽ സജീവമായ പ്രിയയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ആരാധകർക്കിടയിൽ തരംഗമാകുന്നത്. ഇത്തവണ പ്രിയ പങ്കുവച്ചിരിയ്ക്കുന്നത്‌ ടോപ്‌ലെസ് ചിത്രങ്ങളാണ്. തനി നാടൻ കേരളീയ വസ്ത്രങ്ങൾക്കൊപ്പം മോഡേൺ വസ്ത്രങ്ങളും പരീക്ഷിക്കുന്ന പ്രിയ സെൽഫ്-പോർട്രെയ്റ്റ്‌ എന്ന ഹാഷ്ടാഗോടെയാണ് ചിത്രങ്ങൾ പങ്കുവച്ചത്. ഒപ്പം സ്പാനിഷിൽ 'ലവ് ആൻഡ് ലൈറ്റ്' എന്ന് അർഥം വരുന്ന പ്രയോഗവും ചിത്രത്തിനൊപ്പം ചേർത്തിട്ടുണ്ട്.