sen

മുംബയ്: വലിയ നഷ്ടത്തിൽ പതിക്കാതെ കഷ്ടിച്ച് രക്ഷപെട്ട് വിപണി. മെറ്റൽ, ഓട്ടോ, പൊതുമേഖല ബാങ്ക് തുടങ്ങിയ ഓഹരികളിൽ അവസാന മണിക്കൂറിലുണ്ടായ നിക്ഷേപക താത്പര്യമാണ് സൂചികകൾക്ക് താങ്ങായത്.

സെൻസെക്‌സ് 85.40 പോയിന്റ് നഷ്ടത്തിൽ 51,849.48ലും നിഫ്ടി 1.30 പോയിന്റ് ഉയർന്ന് 15,576.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബി.എസ്.ഇയിലെ 2101 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 951 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 160 ഓഹരികൾക്ക് മാറ്റമില്ല. അസംസ്‌കൃത എണ്ണവില ബാരലിന് 71 ഡോളറിലെത്തിയത് വിപണിയിൽ സമ്മർദമുണ്ടാക്കി.

യു.പി.എൽ, ടാറ്റ സ്റ്റീൽ, എസ്.ബി.ഐ ലൈഫ്, ഇൻഡസിൻഡ് ബാങ്ക്, അദാനി പോർട്‌സ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായുംനേട്ടമുണ്ടാക്കിയത്. ഐ.ടി.സി, ടെക് മഹീന്ദ്ര, ആക്‌സിസ് ബാങ്ക്, ഏഷ്യൻ പെയിന്റ്‌സ്, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു.