ss

തിരുവനന്തപുരം: സംരക്ഷിക്കാൻ ആരുമില്ലാതെ മരുതംകുഴി പാലത്തിനടിയിൽ കഴിഞ്ഞിരുന്ന വയോധികൻ രവിയെ മേയർ ആര്യ രാജേന്ദ്രന്റെ നേതൃത്വത്തിൽ പുനഃരധിവസിപ്പിച്ചു. രവിയുടെ ദുരിത ജീവിതത്തെക്കുറിച്ചുള്ള വാർത്തകൾ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർത്താണ് മേയറുടെ ഇടപെടൽ.

നഗരസഭ ആംബുലൻസിൽ അദ്ദേഹത്തെ കൊവിഡ് പരിശോധനയ്ക്ക് ശേഷം നഗരസഭയുടെ കല്ലടിമുഖത്തെ സാക്ഷാത്കാരം വയോജനകേന്ദ്രത്തിൽ എത്തിച്ചു. രവിക്ക് ഇത്രയുംനാൾ ഭക്ഷണം നൽകിയവർക്ക് മേയർ നന്ദി പറഞ്ഞു. നഗരസഭ പ്രോജക്ട് ഓഫീസർ ജി.എസ്.അജികുമാർ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.സലിം,​ പി.ടി.പി.നഗർ വാർഡ് കൗൺസിലർ അഡ്വ.വി.ജി.ഗിരികുമാർ, കാഞ്ഞിരംപാറ വാർഡ് കൗൺസിലർ സുമി ബാലു എന്നിവരും മേയർക്കൊപ്പമുണ്ടായിരുന്നു. ഇതുപോലുള്ള 200 ലേറെ പേരെയാണ് നഗരസഭ ഇത്തരത്തിൽ പുനഃരധിവസിപ്പിച്ചത്.