kk

ആരോഗ്യഗുണങ്ങൾ ഒത്തിണങ്ങിയ പഴമാണ് മാംഗോസ്റ്റീൻ. പുറംതോടിനുളളിൽ വെളുത്ത മാംസളമായ മധുരവും തണുപ്പുമുള്ള മാംഗോസ്റ്റീനിൽ ഫൈബർ, കാർബോഹൈഡ്രേറ്റുകൾ, വിറ്റാമിൻ ബി9, ബി1, ബി2, മാംഗനീസ്, കോപ്പർ, മഗ്നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ആന്റിഓക്‌സിഡന്റ് ഗുണങ്ങളുള്ള മംഗോസ്റ്റീൻ മാരകരോഗങ്ങളെപ്പോലും തടയും. കലോറി തീരെ കുറഞ്ഞതിനാലും‍ നാരുകൾ അടങ്ങിയതിനാലും തടി കുറയ്ക്കാൻ സഹായകം. ഇതിലെ നാരുകൾ ദഹന പ്രക്രിയ എളുപ്പമാക്കുന്നതുവഴി മലബന്ധം പോലുളള പ്രശ്‌നങ്ങൾ പരിഹരിക്കുന്നു. മാംഗോസ്ഡറ്റിന്റെ തോട് പ്രമേഹ രോഗികൾക്ക് ഔഷധമാണ്. ഹൃദയാരോഗ്യത്തിന് ഉത്തമമായ മാംഗോസ്റ്റീൻ മോശം കൊളസ്ട്രോളുകളുടെ ഉത്പാദനം കുറച്ച് ഹൃദയാരോഗ്യം സംരക്ഷിക്കുന്നു. പ്രമേഹവും രക്തസമ്മർദ്ദവും നിയന്ത്രിക്കും. തലച്ചോറിലുണ്ടാകുന്ന കോശനാശം തടയുന്ന മാംഗോസ്റ്റീൻ ബുദ്ധിശക്തിക്കും ഓർമശക്തിക്കും ഗുണകരമാണ്. ഉത്കണ്ഠ, സ്ട്രെസ്സ്, ഡിപ്രഷൻ പോലുള്ള അവസ്ഥകൾക്കും ഇത് പരിഹാരമാണ്. മാംഗോസ്റ്റീന്‍ സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് രശ്മികളെ ചെറുക്കും. ചർമ്മത്തിന് തിളക്കം നല്‌കും.