ദുബായ്: കുറച്ചുനാളായി നിറുത്തിവച്ചിരിക്കുന്ന ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റ് എട്ടു ടീമുകളെ പങ്കെടുപ്പിച്ച് വീണ്ടും നടത്താൻ ഇന്റർ നാഷണൽ ക്രിക്കറ്റ് കൗൺസിൽ.ഇതോടൊപ്പം ഏകദിന, ട്വന്റി-20 ലോകകപ്പുകളിൽ പങ്കെടുക്കുന്ന രാജ്യങ്ങളുടെ എണ്ണം വർദ്ധിപ്പിക്കാനും ദുബായ്‌യിൽ നടന്ന ഐ.സി.സി ബോർഡ് യോഗം തീരുമാനിച്ചു. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് തുടരാനും ഐസിസി തീരുമാനിച്ചു. 2025, 2027, 2029, 2031 വർഷങ്ങളിലാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ.
ട്വന്റി 20 ലോകകപ്പ് ഇന്ത്യയിലെ ആതിഥേയത്വം സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാൻ ഈ മാസം 28വരെ ഐ.സി.സി ബി.സി.സി.ഐക്ക് സമയമനുവദിച്ചു. തീയതി നീട്ടി നൽകാൻ ബി.സി.സി.ഐ അഭ്യർഥിച്ചിരുന്നു.കൊവിഡ് പശ്ചാത്തലത്തിൽ ഇന്ത്യയിൽ നിന്ന് വേദി യു.എ.ഇയിലേക്ക് മാറ്റാൻ സാദ്ധ്യതയുണ്ട്.