തിരുവനന്തപുരം : ക്ലബിന്റെ രൂപീകരണം മുതൽ ഒപ്പമുള്ള പരിശീലകൻ ബിനോ ജോർജ് ഗോകുലം കേരള എഫ്സിയുടെ ടെക്നിക്കൽ ഡയറക്ടർ സ്ഥാനത്തുനിന്ന് പടിയിറങ്ങുന്നു. ടീമിന്റെ ആദ്യ മുഖ്യ പരിശീലകനാണ് .2019ലാണ് ടെക്നിക്കൽ ഡയറക്ടറായത്. ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷന്റെ കോച്ചിങ് പ്രോ ലൈസൻസുള്ള ഏക മലയാളിയാണ്. സംസ്ഥാന സ്പോർട്സ് കൗൺസിൽ കോച്ചായ ബിനോ നിലവിൽ കേരള സന്തോഷ് ട്രോഫി ടീം പരിശീലകനുമാണ്. ഐ.എസ്.എൽ ക്ലബുകളിൽ നിന്ന് പരിശീലകനാകാൻ ഓഫറുകളുണ്ട്.