india-palestine

ഗാസ: ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങൾക്കെതിരെ അന്വേഷണം നടത്തുന്നതിനെക്കുറിച്ച് യുണൈറ്റഡ് നേഷൻസ് ഹ്യൂമൻ റൈറ്റ്സ് കൗൺസിൽ നടത്തിയ വോട്ടെടുപ്പിൽ ഇന്ത്യ പങ്കെടുക്കാത്തതിൽ ആശങ്ക പ്രകടിപ്പിച്ച് പാലസ്തീൻ. ഇന്ത്യ അടക്കം 14 രാജ്യങ്ങളാണ് വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നത്. വിഷയത്തിൽ പാലസ്തീൻ വിദേശകാര്യമന്ത്രി ഡോ.റയ്ഡ് മാൽകി ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ.എസ്.ജയ്ശങ്കറിന് കത്തെഴുതി. ഉത്തരവാദിത്വം, നീതി, സമാധാനം എന്നിവയിലേക്കുള്ള പാതയിൽ, നിർണായകവും നീണ്ടതുമായ ഈ വഴിത്തിരിവിൽ അന്താരാഷ്ട്ര സമൂഹത്തിൽ ചേരാനുള്ള അവസരം ഇന്ത്യക്ക് നഷ്ടമായി. നിങ്ങളുടെ വിട്ടുനിൽക്കൽ എല്ലാ ജനയതയ്ക്കും മനുഷ്യാവകാശങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിൽ മനുഷ്യാവകാശ കൗൺസിലിന്റെ പ്രധാന പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നു. ബഹാമാസ്, ബ്രസീൽ, ഡെന്മാർക്ക്, ഫിജി, ഫ്രാൻസ്, ഇറ്റലി, ജപ്പാൻ, നേപ്പാൾ, നെതർലാൻഡ്സ്, പോളണ്ട്, ദക്ഷിണ കൊറിയ, ടോഗോ, ഉക്രയ്ൻ എന്നീ രാജ്യങ്ങളും വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നിരുന്നു.