ravi-pujari

ബെം​ഗളൂരു: കൊച്ചി ബ്യൂട്ടി പാർലർ വെടിവെപ്പ് കേസിൽ അധോലോക കുറ്റവാളി രവിപൂജാരിയെ ഇന്ന് രാത്രി കൊച്ചിയിലെത്തിക്കും. പരപ്പന അഗ്രഹാര ജയിലില്‍ നിന്നും രവി പൂജാരിയുമായി അന്വേഷണ സംഘം വിമാനത്താവളത്തിലെത്തി.. ഇവിടെ നിന്ന് രാത്രി 7.45 ന്‍റെ എയർ ഏഷ്യ വിമാനത്തില്‍ പ്രതിയും അന്വേഷണ ഉദ്യോഗസ്ഥൻ യേശുദാസിന്‍റെ നേതൃത്വത്തിലുള്ള സംഘവും കൊച്ചിയില്‍ എത്തും.

തുടര്‍ന്ന് രവി പൂജാരിയെ കോടതിയിൽ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങും. ബെംഗളൂരു പരപ്പന ജയിലിൽ കഴിയുന്ന പൂജാരിയുടെ അറസ്റ്റ്, കഴിഞ്ഞ ഫെബ്രുവരിയില്‍ ജയിലിലെത്തി രേഖപ്പെടുത്തുകയായിരുന്നു. നടി ലീന മരിയാ പോളിന്‍റെ കടവന്ത്രയിലെ ബ്യൂട്ടിപാർലറില്‍ 2018 ഡിസംബർ 15 ന് ഉച്ചയ്ക്കാണ് വെടിവെപ്പുണ്ടായത്. കുറ്റകൃത്യത്തിന്‍റെ ഉത്തരവാദിത്തം രവി പൂജാരി സ്വയം ഏറ്റെടുത്തിരുന്നു.

നേരത്തെ മാര്‍ച്ചില്‍ രവി പൂജാരിയെ കൊച്ചിയിലെത്തിക്കാന്‍ ക്രൈംബ്രാഞ്ച് സംഘം ശ്രമിച്ചിരുന്നു. എന്നാല്‍ മുംബൈ പോലീസ് പൂജാരിയെ നേരത്തെ കസ്റ്റഡിയില്‍ വാങ്ങിയതോടെ അത് നടന്നില്ല. മുംബൈ പോലീസ് പൂജാരിയെ മെയ് അവസാനവാരത്തോടെ ബെംഗളൂരുവില്‍ തിരികെ എത്തിച്ചതിന് പിന്നാലെയാണ് ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡി അപേക്ഷ നല്‍കിയ