choksi

റൗസോ: മെഹുൽ ചോക്‌സിയെ ഇന്ത്യയിലേക്ക് നാടുകടത്തുന്നത് തടയാന്‍ സഹോദരൻ ചേതൻ ചോക്‌സി ഡൊമിനിക്കൻ പ്രതിപക്ഷ നേതാവായ ലിനക്‌സ് ലിന്റന് കൈക്കൂലി നൽകിയെന്ന് ആരോപണം. മെഹുൽ ചോക്‌സി പിടിയിലായതിന് പിന്നാലെ സഹോദരന്‍ ചേതന്‍ ഹോങ്കോംഗിൽനിന്ന് ഡൊമിനിക്കയിൽ എത്തിയതായാണ് റിപ്പോർട്ട്. വൻ തുകയുമായി ഡൊമിനിക്കയിലെത്തിയ ചേതൻ സഹോദരന് പിന്തുണ തേടി പ്രതിപക്ഷ നേതാവിനെ കണ്ടെന്നും രണ്ട് ലക്ഷം ഡോളർ (ഏകദേശം 1.46 കോടി രൂപ) പ്രതിപക്ഷ നേതാവിന് നൽകിയതായി ആരോപണമുണ്ടെന്നുമാണ് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.