ലണ്ടൻ: ലണ്ടനിലെ നയൻ എംസ് നെയ്ബർഹുഡിൽ പോയാൽ നീലാകാശത്ത് നീന്തി തുടിക്കാം. 115 അടി ഉയരത്തിൽ ഒരു കെട്ടിടത്തിന്റെ പത്താം നിലയിൽ നിന്ന് മറ്റൊരു കെട്ടിടത്തിന്റെ പത്താം നില വരെ 82 അടി നീളത്തിൽ സുതാര്യമായി നിർമ്മിച്ചിരിക്കുന്ന 'സ്‌കൈ പൂള്‍'(Sky Pool) എന്ന ഈ നീന്തൽക്കുളമാണ് ആകാശ നീന്തൽ സാദ്ധ്യമാക്കുന്നത്. മേയ് മാസത്തിലാണ് ഈ നീന്തൽക്കുളം സഞ്ചാരികൾക്കായി തുറന്നു കൊടുത്തത്. സ്‌കൈ പൂളിന് 50 ടൺ ജലം ഉൾക്കൊള്ളാൻ ശേഷിയുണ്ട്. കൂടാതെ ഇതിനോടനുബന്ധിച്ച് റൂഫ് ടോപ്പ് ബാറും സ്പായും പ്രവർത്തിക്കുന്നു.
രണ്ട് കെട്ടിടങ്ങൾക്കിടയിലൂടെ 35 മീറ്ററോളം നീന്തിത്തുടിക്കാം. കുളത്തിൽ നീന്തുന്നവർക്ക് തെരുവിൽ നടന്നു നീങ്ങുന്നവരേയും താഴെ നിന്ന് നോക്കുന്നവർക്ക് നീന്തുന്നവരേയും വ്യക്തമായി കാണാനാവും.