travel-ban

മസ്‌കറ്റ്: ഇന്ത്യയില്‍ നിന്നുള്ള പ്രവേശന വിലക്ക് അനിശ്ചിത കാലത്തേക്കു നീട്ടി ഒമാൻ സുപ്രീം കമ്മിറ്റി. പുതിയ അറിയിപ്പുണ്ടാകുന്നതു വരെ വിലക്ക് തുടരുമെന്ന് ഇന്നലെ സുപ്രീം കമ്മിറ്റി അറിയിച്ചു. പാകിസ്ഥാൻ, ബംഗ്ലദേശ്, ഈജിപ്റ്റ്, സുഡാൻ, ലബനൻ, ദക്ഷിണാഫ്രിക്ക, ടാൻസാനിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പ്രവേശന വിലക്കും തുടരും.

അതേസമയം, തായ്‌ലൻഡ്, മലേഷ്യ, വിയറ്റ്‌നാം എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് ജൂണ്‍ 5 ഉച്ചക്ക് രണ്ടു മുതൽ പ്രവേശന വിലക്ക് പ്രാബല്യത്തിൽ വരും.