45 വയസിന് മുകളിലുള്ളവർക്ക് സൗജന്യ വാക്സിനേഷനും 18നും 44നും ഇടയിലുള്ളവർക്ക് പണം നൽകിയുള്ള വാക്സിനേഷനും ഏർപ്പെടുത്തിയ കേന്ദ്ര നടപടി പ്രഥമദൃഷ്ട്യാ ക്രൂരമെന്ന് സുപ്രീംകോടതി
പൗരന്മാരുടെ ഭരണഘടനാപരമായ അവകാശങ്ങൾ നിഷേധിക്കപ്പെടുമ്പോൾ കോടതിക്ക് മൂകസാക്ഷിയാകാനാവില്ല. വാക്സിൻ നയം കേന്ദ്രം പുനഃപരിശോധിക്കണം.
വാക്സിൻ വാങ്ങിയതിന്റെ മുഴുവൻ കണക്കുകളും ഹാജരാക്കണം. ബഡ്ജറ്റിൽ വാക്സിനു വേണ്ടി വകയിരുത്തിയ 35,000 കോടി എങ്ങനെ ചെലവഴിച്ചെന്നും വ്യക്തമാക്കണം.