സോഷ്യൽ മീഡിയയിൽ വളരെ സജീവമായിട്ടുള്ള യുവനടിമാരിൽ ഒരാളാണ് അഹാന കൃഷ്ണ. സോഷ്യൽ മീഡിയയിലൂടെ അഹാന പതിവായി ആരാധകരോട് വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്. അച്ഛൻ കൃഷ്ണകുമാർ നിയമസഭാ തിരഞ്ഞെടുപ്പിന് മത്സരിച്ചത് മുതൽ സൈബർ ഇടത്തിൽ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ വളരെയധികം ആക്രമണം നേരിട്ടിരുന്നു ഇപ്പോഴിതാ 'ബിജെപിക്കാരി ആണോ?' എന്ന് ചോദിച്ചെത്തിയ ഒരു കമന്റിന് മറുപടി നൽകിയിരിക്കുകയാണ് താരം.
ചിക്കൻപോക്‌സ് വന്ന നാളുകളിലെ അനുഭവം പങ്കുവച്ച് കുറിച്ച പോസ്റ്റിന് താഴെയാണ് ഒരാൾ ചോദ്യവുമായി എത്തിയത്. 'ഞാൻ ഒരു മനുഷ്യജീവിയാണ്. അതിൽ കൂടുതൽ മെച്ചപ്പെടാനാണ് ഞാൻ ശ്രമിക്കുന്നത്. നിങ്ങൾക്കെങ്ങനെയാണ്?', എന്നായിരുന്നു ആ കമന്റിനുള്ള അഹാനയുടെ മറുപടി. മറുപടി കണ്ടയുടൻ കമന്റിട്ടയാൾ ചോദ്യം ഡെലീറ്റ് ചെയ്ത് പോയെന്നും സമാനമായ ചോദ്യം മനസിലുള്ള എല്ലാവരോടും തനിക്ക് പറയാനുള്ളത് ഇത് മാത്രമാണെന്നും അഹാന കുറിച്ചു.