lakshadweep

കൊച്ചി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ നടപടികൾക്കെതിരെ 7 ന് ലക്ഷദ്വീപ് ജനത 12 മണിക്കൂർ നിരാഹാരമനുഷ്ടിക്കും. ഇന്നലെ ഓൺലൈൻ ആയി ചേർന്ന, ബി.ജെ.പി ഉൾപ്പെടെ പങ്കെടുത്ത സർവ്വകക്ഷി യോഗമാണ് തീരുമാനമെടുത്തത്. സേവ് ലക്ഷദ്വീപ് ഫോറം സെൻട്രൽ കമ്മിറ്റിയുടെ കീഴിൽ പത്ത് ദ്വീപുകളിലും ഫോറത്തിന്റെ കമ്മിറ്റികൾ രൂപീകരിക്കും. സമരത്തിന്റെ ഭാഗമായി എല്ലാ വീടുകളിലും കരിങ്കൊടി ഉയർത്തും.