ന്യൂഡല്‍ഹി: ഇനി മുതൽ വീട് വാടകക്ക് നല്കുമ്പോൾ പരമാവധി സെക്യൂരിറ്റി തുകയായി വാങ്ങാവുന്നത് രണ്ടു മാസത്തെ വാടകമാത്രം..
വാണിജ്യാവശ്യങ്ങള്‍ക്ക് കെട്ടിടം നല്കുമ്പോൾ ആറുമാസത്തെ വാടക സെക്യൂരിറ്റി തുകയായി നൽകണം.. ഇതുൾപ്പെടെ സംസ്ഥാനങ്ങളില്‍ നടപ്പാക്കാവുന്ന മാതൃകാ വാടക നിയമം കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെച്ചു.. സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നല്‍കാനുള്ള കരടുരൂപം കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു... സംസ്ഥാനങ്ങളാണ് ഇത നടപ്പാക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത്.
പ്രധാന നിര്‍ദേശങ്ങള്‍
- വീട് വാടകക്ക് നല്കുമ്പോള് രണ്ടു മാസത്തെ വാടക പരമാവധി സെക്യൂരിറ്റി തുക.
- വാണിജ്യാവശ്യങ്ങള്‍ക്ക് കെട്ടിടം നല്കുമ്പോള് ആറുമാസത്തെ വാടക സെക്യൂരിറ്റി തുക.
- വാടക പുതുക്കുന്നതിന് മൂന്നുമാസം മുമ്പ് വാടകക്കാരന് നോട്ടീസ് നല്‍കണം.
- വാടക കുടിശ്ശിക, ഒഴിപ്പിക്കല്‍ എന്നിവക്കായി വൈദ്യുതിയും വെള്ളവും വിച്ഛേദിക്കരുത്.
- കരാര്‍ കാലാവധി കഴിഞ്ഞിട്ടും കെട്ടിടം ഒഴിയാതിരുന്നാല്‍ കനത്ത പിഴ
- അറ്റകുറ്റപ്പണികള്‍ നടത്താന്‍ ഒരു ദിവസം മുമ്പെങ്കിലും ഉടമ മുന്‍കൂട്ടി അറിയിക്കണം.
- വാടക തര്‍ക്കങ്ങള്‍ കേള്‍ക്കാന്‍ പ്രത്യേക കോടതി; അപ്പീലിന് ൈട്രബ്യൂണല്‍, റെന്റ് അതോറിറ്റി.
- 60 ദിവസത്തിനകം തര്‍ക്കങ്ങളില്‍ കോടതി തീരുമാനം എടുക്കണം
- വാടക കരാര്‍ നിര്‍ബന്ധം; അത് ജില്ല റെന്റ് അതോറിറ്റിക്ക് നല്‍കണം
- ചെപ്യൂട്ടി കലക്ടര്‍ തസ്തികയിലുള്ള ഉദ്യോഗസ്ഥന് റെന്റ് അതോറിറ്റി; റെന്റ് ട്രൈബ്യൂണല്‍ മേധാവി ജില്ലാ ജഡ്ജി.
- കരാര്‍പ്രകാരം കെട്ടിടം ഒഴിഞ്ഞില്ലെങ്കില്‍ ആദ്യ രണ്ടു മാസം ഇരട്ടി വാടക; പിന്നെ നാലിരട്ടി.
- സെക്യൂരിറ്റി തുക തിരിച്ചുകൊടുത്തില്ലെങ്കില്‍ പലിശയും നല്‍കേണ്ടിവരും.