kashmir-bjp

ശ്രീന​ഗർ: കാശ്മീരിൽ ബി.ജെ.പി നേതാവിനെ ഭീകരർ വെടിവച്ചുകൊന്നു. പുൽവാമ ജില്ലയിലെ ട്രാൽ പ്രദേശത്ത് ബുധനാഴ്ച വെെകിട്ടോടെയാണ് സംഭവം നടന്നത്. വെടിവെയ്പ്പിൽ ഒരു സ്ത്രീക്ക് പരിക്കേറ്റതായും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ബി.ജെ.പി കൗൺസിലർ രാകേഷ് പണ്ഡിറ്റിന് നേരെ അജ്ഞാത തീവ്രവാദികൾ വെടിയുതിർത്തതായി പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അയൽവാസിയായ മുഷ്താഖ് അഹമ്മദിന്റെ വീട്ടിൽ വച്ചാണ് രാകേഷിന് വെടിയേറ്റത്. ആക്രമത്തിൽ അഹമ്മദിന്റെ മകൾ ആസിഫയ്ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിൽ പ്രവേശിപ്പിച്ചു. ആസിഫയുടെ സ്ഥിതി ​ഗുരുതരമാണെന്നും റിപ്പോർട്ടുകൾ പറയുന്നു.

രാകേഷിന്റെ സുരക്ഷയ്ക്കായി രണ്ട് പേഴ്സണൽ സെക്യൂരിറ്റി ഓഫീസർമാർ ഉണ്ടായിരുന്നു. എന്നാൽ ആക്രമണ സമയത്ത് ഇവർ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നില്ല. സംഭവത്തിന് പിന്നാലെ സുരക്ഷാ സേന പ്രദേശം വളഞ്ഞു.

ബി.ജെ.പി നേതാവിന്റെ മരണത്തിൽ ജമ്മു കാശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തി അനുശോചനം രേഖപ്പെടുത്തി. രാകേഷ് പണ്ഡിറ്റിനെ തീവ്രവാദികൾ വെടിവച്ചു കൊന്നതായി കേട്ടപ്പോൾ ഞെട്ടിപ്പോയി. വിവേകശൂന്യമായ ഈ അക്രമപ്രവർത്തനങ്ങൾ ജമ്മു കാശ്മീരിന് ദുരിതം മാത്രമേ വരുത്തിയിട്ടുളളു. കുടുംബത്തിന് എന്റെ അനുശോചനം, അദ്ദേഹത്തിന്റെ ആത്മാവ് നിത്യശാന്തി നേരുന്നതായും മെഹബൂബ ട്വീറ്റ് ചെയ്തു.

Shocked to hear that BJP leader Rakesh Pandit has been shot dead by militants. These senseless acts of violence have brought only misery to J&K. My condolences to the family & may his soul rest in peace.

— Mehbooba Mufti (@MehboobaMufti) June 2, 2021