ദ പ്രിൻസ്, ദൈവത്തിന്റെ മകൻ എന്നീ സിനിമകളിലൂടെ മലയാളികൾക്കും പരിചിതയായ കന്നഡ താരമാണ് പ്രേമ.
വെങ്കിടേഷ് നായകനായ ധർമ്മചക്രം, രാജശേഖർ നായകനായ ഓങ്കാരം, ദേവി തുടങ്ങി തൊണ്ണൂറുകളുടെ തുടക്കത്തിൽ തെലുങ്കിലെ ഒട്ടേറെ ഹിറ്റുകളിൽ പ്രേമ നായികയായിട്ടുണ്ട്.ഇപ്പോൾ വീണ്ടും വിവാഹിതയാകുന്നുവെന്ന വാർത്തകളിലൂടെ ശ്രദ്ധാകേന്ദ്രമാകുകയാണ് പ്രേമ.എന്നാൽ വാർത്ത പച്ചക്കള്ളമാണെന്നും ആരുമത് വിശ്വസിക്കരുതെന്നുമാണ് നാല്പത്തിനാലുകാരിയായ താരം പറയുന്നത്.
അഞ്ച് വർഷം മുൻപാണ് പ്രേമ ഭർത്താവ് ജീവൻ അപ്പാച്ചുവിൽ നിന്ന് വിവാഹമോചനം നേടിയത്.