സ്കിൻ ടാഗുകൾ അഥവാ പാലുണ്ണി മാറ്റാൻ ലേസറടക്കമുള്ള പല ചികിത്സകളുമുണ്ട്. ഇതിന് മെഡിക്കൽ വഴികളല്ലാതെ മറ്റു ചില വഴികളുമുണ്ട്. ഇതിൽ ധാരാളം വീട്ടുവൈദ്യങ്ങൾ ഉൾപ്പെടുന്നു. ഇത്തരം ചില വീട്ടുവൈദ്യങ്ങളെക്കുറിച്ചറിയൂ,
ആപ്പിൾ സിഡെർ വിനെഗർ : ശരീരത്തിലെ പി.എച്ച്. തോത് ശരിയായി നില നിർത്താൻ സാധിക്കുന്ന ഒന്നാണിത്. ഒരു പഞ്ഞി അൽപം ആപ്പിൾ സിഡെർ വിനഗറിൽ മുക്കി പാലുണ്ണിയ്ക്ക് മുകളിൽ വയ്ക്കുക. ഇത് അരമണിക്കൂർ കഴിഞ്ഞു മാറ്റണം. ഇത് പല തവണ അടുപ്പിച്ചു കുറേനാൾ ചെയ്യുക.
ടീ ട്രീ ഓയിൽ : ഒരു പഞ്ഞിയിൽ അൽപം ടീ ട്രീ ഓയിൽ തുള്ളികൾ ഒഴിച്ച് ഇത് പാലുണ്ണികൾക്ക് മേല വച്ച് ബാൻഡേഡ് കൊണ്ട് ഒട്ടിയ്ക്കുക. ഇത് അൽപം കഴിയുമ്പോൾ എടുത്തുമാറ്റാം. ഇത് ദിവസവും പല തവണ അൽപനാൾ അടുപ്പിച്ചു ചെയ്യാം.
വെളുത്തുള്ളി : വെളുത്തുള്ളിയ്ക്ക് ബാക്ടീരിയകളെ കൊന്നൊടുക്കാനുള്ള കഴിവുണ്ട്. വെളുത്തുള്ളി ചതച്ചത് ഇതിനു മുകളിൾ വച്ച് ബാൻഡേജ് വച്ചൊട്ടിച്ച് അൽപം കഴിയുമ്പോൾ പൊളിച്ചെടുക്കുക. പഴത്തൊലി പഴത്തൊലി സ്കിൻ ടാഗ് മാറാനുള്ള മറ്റൊരു വഴിയാണ്. പഴത്തൊലി അരച്ചതും ടീ ട്രീ ഓയിലും കലർത്തി ഇതിനു മുകളിൽ വച്ചു കെട്ടാം. അല്ലെങ്കിൽ ഓയിൽ പഴത്തൊലിയിൽ പുരട്ടി ഉൾഭാഗം പാലുണ്ണിയ്ക്കു മുകളിൽ വരത്തക്ക വിധം വച്ച് ബാൻഡേഡ് ഒട്ടിയ്ക്കുക. പിന്നീട് കുറേക്കഴിയുമ്പോൾ പൊളിച്ചു കളയാം. ഇത് അടുപ്പിച്ചു ചെയ്യുന്നത് ഗുണമുണ്ടാകും.
കറ്റാർ വാഴ : കറ്റാർ വാഴ ജെല്ലും നാരങ്ങാനീരും ചേർത്തു മിശ്രിതം സ്കിൻ ടാഗിന് മുകളിൽ പുരട്ടി അൽപം കഴിയുമ്പോൾ കഴുകിക്കളയാം. ഇത് ആവർത്തിച്ചു ചെയ്യുന്നത് നല്ലൊരു പരിഹാരമാണ്.