അശ്വതി: ദൂരയാത്രകൾ ആവശ്യമായി വരും. സഹോദരഗുണം ഉണ്ടാകും. മനസിനിണങ്ങിയ ജീവിതപങ്കാളിയെ ലഭിക്കും. വിദ്യാർത്ഥികൾക്ക് അനുകൂല സമയം. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് അനുകൂല സമയമല്ല. ഗൃഹ നവീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടും. തിങ്കളാഴ്ച ദിവസം അനുകൂലം.
ഭരണി: സഹോദരാദി ഗുണം പ്രതീക്ഷിക്കാം. മുൻകോപവും പിടിവാശിയും നിയന്ത്രിക്കണം ഗൃഹസംബന്ധമായ ചെലവുകൾ വർദ്ധിക്കും. പിതൃസുഖം ഉണ്ടാകും. കർമ്മ സംബന്ധമായി യാത്രകൾ ആവശ്യമായി വരും. ഗൃഹാലങ്കാരവസ്തുക്കൾക്കായി പണം ചെലവഴിക്കും. വിശേഷ വസ്ത്രാഭരണാദികൾ ലഭിക്കും. തിങ്കളാഴ്ച ദിവസം അനുകൂലം.
കാർത്തിക: സന്താനങ്ങളാൽ ഭാഗ്യവും ധനലാഭവും ഉണ്ടാകും. സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. മേലാധികാരികളുടെ പ്രീതി സമ്പാദിക്കും. ഗൃഹനിർമ്മാണത്തിന് ആഗ്രഹിക്കുന്നവർക്ക് അനുകൂല സമയം. ചൊവ്വാഴ്ച ദിവസം മംഗളകർമ്മങ്ങൾക്ക് നല്ലതല്ല.
രോഹിണി: ദാമ്പത്യജീവിതത്തിൽ മനഃസമാധാനവും സന്തോഷവും അനുഭവപ്പെടും. കർമ്മപുഷ്ടിക്ക് സാദ്ധ്യത. ഗൃഹാന്തരീക്ഷം പൊതുവേ സംതൃപ്തമായിരിക്കും. ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കും. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് സൽകീർത്തിയും പുതിയ അവസരങ്ങളും ലഭിക്കും. തിങ്കളാഴ്ച ദിവസം അനുകൂലം.
മകയീരം: സഹോദരസ്ഥാനീയരിൽ നിന്നും ഗുണാനുഭവങ്ങൾ പ്രതീക്ഷിക്കാം. ആഡംബര വസ്തുക്കളിൽ താത്പര്യം വർദ്ധിക്കും. പരീക്ഷാദികളിൽ വിജയ സാദ്ധ്യത. മിഥുനരാശിക്കാർക്ക് ആരോഗ്യപരമായി ബുദ്ധിമുട്ടുകൾ ഉണ്ടാകും. വ്യാഴാഴ്ച ദിവസം അനുകൂലം.
തിരുവാതിര: സന്താനങ്ങൾക്ക് അഭിവൃദ്ധി ഉണ്ടാകും. സാഹസിക പ്രവർത്തനത്തിൽ ഏർപ്പെടും. കർമ്മരംഗത്ത് ഉയർച്ച അനുഭവപ്പെടും. യാത്രകൾ മുഖേന പ്രതീക്ഷിച്ചതിനേക്കാൾ ഗുണം ലഭിക്കും. ഗൃഹനിർമ്മാണത്തിന് അനുകൂല സമയം. ജീവിതപങ്കാളിയുമായി സൗന്ദര്യ പിണക്കങ്ങൾ ഉണ്ടാകും.
പുണർതം: മാതൃഗുണം ഉണ്ടാകും. അസാധാരണ വാക് സാമർത്ഥ്യം പ്രകടമാക്കും. ഭൂമി സംബന്ധമായി അഭിപ്രായ വ്യത്യാസത്തിനും ശത്രുതയ്ക്കും സാദ്ധ്യത. ദമ്പതികൾ തമ്മിൽ അഭിപ്രായ വ്യത്യാസം ഉണ്ടാകും. വിദ്യാർത്ഥികൾക്ക് പരീക്ഷകളിൽ പ്രതീക്ഷിച്ച വിജയം ലഭിക്കുകയില്ല. വ്യാഴാഴ്ച ദിവസം അനുകൂലം.
പൂയം: മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. ഗൃഹനിർമ്മാണത്തിന് അനുകൂല സമയം. യാത്രകൾ ആവശ്യമായി വരും. ഉന്നതവിദ്യയ്ക്ക് അനുകൂല സമയം. പല കാര്യങ്ങളിലും മദ്ധ്യസ്ഥത വഹിക്കാനിട വരും. വിവാദപരമായ കാര്യങ്ങളിൽ ഏർപ്പെടാതിരിക്കുക.
ആയില്യം: അപ്രതീക്ഷിതമായി പുതിയ സ്ഥാനമാനങ്ങൾ ലഭിക്കും. വിവാഹകാര്യത്തിൽ അനുകൂല തീരുമാനം ഉണ്ടാകും. കർമ്മരംഗത്ത് ഉയർച്ച അനുഭവപ്പെടും. മതപരമായ ചടങ്ങുകളിൽ പങ്കെടുക്കും. തൊഴിലഭിവൃദ്ധിയ്ക്ക് സാദ്ധ്യത. വ്യാഴാഴ്ച ദിവസം അനുകൂലം.
മകം: ഗവേഷണവിദ്യാർത്ഥികൾക്ക് പഠനം പൂർത്തിയാക്കാൻ സാധിക്കും. ദമ്പതികൾ തമ്മിൽ അഭിപ്രായ വ്യത്യാസം ഉണ്ടാകും. നൂതനഗൃഹലാഭത്തിന് അനുകൂല സമയം. മേലധികാരികളിൽ നിന്നും സൗഹാർദ്ദപരമായ സമീപനം പ്രതീക്ഷിക്കാം. വ്യാഴാഴ്ച ദിവസം അനുകൂലം.
പൂരം: മനസിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തുന്നതിൽ വിജയിക്കും. ആരോഗ്യപരമായി ശ്രദ്ധിക്കണം. പത്രപ്രവർത്തകർ വായനക്കാരുടെ ശ്രദ്ധപിടിച്ചു പറ്റും. തൊഴിൽ പ്രശ്നങ്ങളെ അഭിമുഖീകരിക്കാൻ സാധിക്കും. സഹോദരസ്ഥാനീയരിൽ നിന്നും ഗുണാനുഭവം പ്രതീക്ഷിക്കാം.
ഉത്രം: ഉന്നത കുടുംബത്തിൽ നിന്നും വിവാഹാലോചനകൾ വന്നെത്തും. കലാരംഗത്ത് ധാരാളം അവസരം ലഭിക്കും. യാത്രകൾ മുഖേന പ്രതീക്ഷിച്ച ഗുണം ലഭിക്കില്ല. ഇഷ്ടജനങ്ങളുമായി സമ്പർക്കം പുലർത്താൻ സാധിക്കും. കർമ്മരംഗത്ത് ഉയർച്ച അനുഭവപ്പെടും. വിദ്യാർത്ഥികൾക്ക് അനുകൂല സമയം.
അത്തം: വിദ്യാർത്ഥികൾക്ക് അനുകൂല സമയം. മനസിന് സന്തോഷം തരുന്ന സന്ദേശങ്ങൾ ലഭിക്കും. സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. മേലധികാരികളിൽ നിന്നും സൗഹാർദ്ദപരമായ സമീപനം പ്രതീക്ഷിക്കാം.വ്യാഴാഴ്ച ദിവസം അനുകൂലം.
ചിത്തിര: വിവാഹത്തിന് അനുകൂല സമയം. ഗൃഹവാഹനാദി സൗഖ്യം പ്രതീക്ഷിക്കാം. പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനിട വരും. ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് പുതിയ തൊഴിലവസരങ്ങൾ ലഭിക്കും. കർമ്മസംബന്ധമായി നേട്ടങ്ങൾ അനുഭവപ്പെടും. വെള്ളിയാഴ്ച ദിവസം അനുകൂലം.
ചോതി: ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കും. വിദ്യാർത്ഥികൾക്ക് അനുകൂല സമയം. അനാവശ്യമായ ആരോപണങ്ങൾ മൂലം ദമ്പതികൾ തമ്മിൽ കലഹിക്കാനിട വരും. സന്താനങ്ങൾ മുഖേന മനഃസന്തോഷം വർദ്ധിക്കും. സാമ്പത്തിക ഇടപാടുകളിൽ സൂക്ഷിക്കണം. വ്യാഴാഴ്ച ദിവസം അനുകൂലം.
വിശാഖം: അവിവാഹിതരുടെ വിവാഹകാര്യത്തിൽ തീരുമാനം എടുക്കും. സഹോദരസ്ഥാനീയരിൽ നിന്നും സഹായ സഹകരണങ്ങൾ ലഭിക്കും. കാർഷിക മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ധനനഷ്ടത്തിന് സാദ്ധ്യത. വെള്ളിയാഴ്ച ദിവസം അനുകൂലം.
അനിഴം: ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. മനസിന് സന്തോഷം തരുന്ന സന്ദേശങ്ങൾ ലഭിക്കും. പിതാവിൽ നിന്നും സഹായസഹകരണങ്ങൾ ലഭിക്കും. ഗൃഹത്തിൽ ബന്ധുസമാഗമം പ്രതീക്ഷിക്കാം. ബിസിനസ്രംഗത്ത് ധാരാളം മത്സരങ്ങൾ നേരിടും. ഗൃഹം മോടിപിടിപ്പിക്കാനായി പണം ചെലവഴിക്കും.
കേട്ട: വിവാഹകാര്യങ്ങൾക്ക് അനുകൂല തീരുമാനം ഉണ്ടാകും.സംസാരത്തിൽ നിയന്ത്രണം പാലിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. സന്താനങ്ങളുടെ വിദ്യാഭ്യാസകാര്യത്തിൽ പ്രതീക്ഷിക്കാത്ത നേട്ടം ലഭിക്കും. ഗൃഹത്തിൽ ബന്ധുസമാഗമത്തിന് സാദ്ധ്യത. വെള്ളിയാഴ്ച ദിവസം അനുകൂലം.
മൂലം: ദമ്പതികൾ തമ്മിൽ ഐക്യതയോടെ കഴിയും. കലാരംഗത്ത് പ്രശസ്തി വർദ്ധിക്കും. പിതൃസമ്പത്ത് ലഭ്യമാകും. വിവാഹാദി മംഗള കർമ്മങ്ങളിൽ പങ്കെടുക്കും. നൂതന വസ്ത്രാഭരണാദികൾ സമ്മാനമായി ലഭിക്കും. വാഹന സംബന്ധമായി ചെലവുകൾ വർദ്ധിക്കും. വ്യാഴാഴ്ച ദിവസം അനുകൂലം.
പൂരാടം: ദാമ്പത്യജീവിതം സംതൃപ്ത മായിരിക്കും. തൊഴിലഭിവൃദ്ധിയ്ക്ക് സാദ്ധ്യത. ഉപരിപഠനത്തിന് ശ്രമിക്കുന്നവർക്ക് അനുകൂലസമയം. നൂതന വസ്ത്രാഭരണാദികൾ സമ്മാനമായി ലഭിക്കും. വ്യാഴാഴ്ച ദിവസം അനുകൂലം.
ഉത്രാടം: ഗൃഹത്തിൽ ബന്ധുസമാഗമത്തിന് സാദ്ധ്യത. ദൈവിക കാര്യങ്ങളിൽ താത്പര്യം വർദ്ധിക്കും. ധന നഷ്ടത്തിന് സാദ്ധ്യത. സംഗീതാദികലകളിൽ താത്പര്യം വർദ്ധിക്കും. വിദ്യാർത്ഥികൾ പഠനകാര്യത്തിൽ അലസത പ്രകടമാക്കും.
തിരുവോണം: ജോലിഭാരം വർദ്ധിക്കും. ബന്ധുക്കൾ മുഖേന ശത്രുത ഉണ്ടാകും. സന്താനങ്ങൾ മുഖേന മനഃസമാധാനം കുറയും. സഹോദരങ്ങളിൽ നിന്നും സഹായസഹകരണങ്ങൾ ലഭിക്കും. വ്യാഴാഴ്ച ദിവസം അനുകൂലം.
അവിട്ടം: ദമ്പതികൾ തമ്മിൽ ഐക്യതയോടെ കഴിയും. ഉല്ലാസ യാത്രകളിൽ പങ്കെടുക്കും. പിതാവുമായോ പിതൃസ്ഥാനീയരുമായോ അഭിപ്രായ വ്യത്യാസം ഉണ്ടാകും. കർമ്മരംഗത്ത് പല വിധത്തിലുള്ള പ്രതിസന്ധികളേയും തരണം ചെയ്യേണ്ടി വരും. മാതാവിൽ നിന്നും സഹായസഹകരണങ്ങൾ ലഭിക്കും.
ചതയം: വിവാഹാദി കർമ്മങ്ങളിൽ പങ്കെടുക്കും. മാതാവിൽ നിന്നും സഹായസഹകരണങ്ങൾ ലഭിക്കും. ഗൃഹനിർമ്മാണത്തിന് ചെലവുകൾ ഉണ്ടാകും. ആഗ്രഹിക്കുന്ന കാര്യങ്ങൾ പൂർത്തീകരിക്കാൻ സാധിക്കും. വിദ്യാർത്ഥികൾ മത്സരപരീക്ഷകളിൽ വിജയിക്കും. വ്യാഴാഴ്ച ദിവസം അനുകൂലം.
പൂരുരുട്ടാതി: സന്താനങ്ങളാൽ മനഃസന്തോഷം വർദ്ധിക്കും. മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. സഹോദരസ്ഥാനീയരിൽ നിന്നും സഹായ സഹകരണങ്ങൾ ലഭിക്കും. അവിവാഹിതരുടെ വിവാഹ കാര്യത്തിൽ കാലതാമസം ഉണ്ടാകും. വ്യാഴാഴ്ച ദിവസം അനുകൂലം.
ഉത്രട്ടാതി: കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പ്രശസ്തി വർദ്ധിക്കും. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. കർമ്മസംബന്ധമായി അനുകൂല സമയം. സഹോദരഗുണം ഉണ്ടാകും. വിദ്യാർത്ഥികൾക്ക് അനുകൂല സമയം. ധനലാഭം ഉണ്ടാകും. വെള്ളിയാഴ്ച ദിവസം ഉത്തമം.
രേവതി: മനസിന് സന്തോഷം ലഭിക്കും. ധനലാഭം പ്രതീക്ഷിക്കാം. എല്ലാ കാര്യത്തിലും ഉത്സാഹവും സാമർത്ഥ്യവും ഉണ്ടാകും. വിദേശത്തുള്ളവർക്ക് ഔദ്യോഗികമായ മേൻമ അനുഭവപ്പെടും. ആരോഗ്യ സ്ഥിതി മെച്ചപ്പെടും. വ്യാഴാഴ്ച ദിവസം അനുകൂലം.