തണ്ണീർമത്തൻ ദിനങ്ങൾ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന്റെ സംവിധായകൻ ഗിരീഷ് എ ഡി തിരക്കഥയൊരുക്കി അഭിനയിച്ച വശീകരണം എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. ഒട്ടേറെ ശ്രദ്ധേയ ഹ്രസ്വ ചിത്രങ്ങൾ സംവിധാനം ചെയ്ത വിനീത് വാസുദേവ് ആണ് വശീകരണം ഒരുക്കിയിരിക്കുന്നത്. സ്വാതി എന്ന സഹപ്രവർത്തകയെ പ്രണയിക്കുന്ന അഭിമന്യുവിന്റെ കഥയാണ് ചിത്രം പറയുന്നത്. സംഗീത് പ്രതാപ്, ആതിര നികതിൽ , വരുൺ ധാര , സജിൻ ചെറുകെയിൽ തുടങ്ങിയവരാണ് പ്രധാന വേഷത്തിൽ എത്തുന്നത്. കാമറ ജിമ്മി ഡാനി , എഡിറ്റിംഗ് ആകാശ് ജോസഫ് വർഗീസ്.