റാഞ്ചി: സമൂഹമാദ്ധ്യമങ്ങളിൽ കുറച്ചുനാളായി പ്രചരിക്കുന്ന ഒരു വീഡിയോയാണ് ഇവിടുത്തെ വിഷയം. സാധാരണ അന്യഗ്രഹ ജീവികളെ കുറിച്ചുളള വാർത്തകൾ നമുക്ക് വരാറുളളതെല്ലാം അമേരിക്കയിൽ നിന്നാണ്. ജീവികൾ സഞ്ചരിക്കുന്ന പറക്കുംതളിക കണ്ടു, പ്രത്യേകം അടയാളം കണ്ടും അങ്ങനെയങ്ങനെ. എന്നാൽ ഇങ്ങ് ഇന്ത്യയിലും അന്യഗ്രഹ ജീവികളെ കണ്ടു എന്ന് പ്രചരിച്ചാലോ? അത്തരമൊരു സംഭവമാണ് ഇവിടെ പറയുന്നത്.
ജാർഖണ്ഡിലാണ് സംഭവം. വഴിവിളക്കുകൾ തീരെയില്ലാത്ത റോഡിലൂടെ ഒരു വിചിത്ര രൂപം മെല്ലെ നടന്നുപോകുന്നത് ബൈക്കുകളുടെ വെളിച്ചത്തിൽ കണ്ടു. ശക്തമായ വെളിച്ചം തട്ടിയപ്പോൾ രൂപം ഒന്ന് തിരിയുന്നത് വരെയാണ് വീഡിയോയിൽ പതിഞ്ഞിരിക്കുന്നത്. രൂപം വ്യക്തമല്ലാത്തതിനാൽ വീഡിയോ കണ്ട പലരും അത് അന്യഗ്രഹ ജീവിയാണെന്നും ദൂരെ കാണുന്ന വെളിച്ചം പറക്കും തളികയാണെന്നും കഥകളിറക്കി. ചില രസികന്മാർ നാസയെ ടാഗ് ചെയ്യുക വരെ ചെയ്‌തു.
എന്നാൽ സംഭവം അത്ര പേടിക്കാനൊന്നുമില്ലെന്ന് പറഞ്ഞ് വീഡിയോ പകർത്തിയ ചെറുപ്പക്കാർ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. പ്രാദേശിക ചാനലിലാണ് ഇവർ ഇക്കാര്യത്തിൽ സസ്‌പെൻസ് പുറത്തുവിട്ടത്. നഗ്നയായ ഒരു സ്ത്രീയായിരുന്നു നടന്നുപോയത്. ഇതിന്റെ ഒന്നര മിനിട്ട് നീണ്ട വീഡിയോ തങ്ങളുടെ പക്കലുണ്ടെന്ന് രംഗം ചിത്രീകരിച്ച ദീപക് പറയുന്നു.
ആദ്യം കാഴ്‌ച കണ്ട് ഭയന്നെങ്കിലും തിരികെ വന്ന് രംഗം ചിത്രീകരിക്കുകയായിരുന്നു. എന്നാൽ പിന്നീട് സ്‌ത്രീ ഇവിടെ നിന്നും നടന്നുപോയി. സ്ഥലത്തെ പൊലീസും അതൊരു വനിതയായിരുന്നെന്നും സംഭവത്തിന് പിന്നിലെ വസ്‌തുതകൾ അന്വേഷിക്കുകയാണെന്നും അറിയിച്ചു.
The video has become talk of the town. People are assuming it to be an Alien and it actually could be, keenly observe the 13th second of the video, A red Lapros wing UFO flying with jangling sound. Place-Near Hazaribagh,Jharkhand @isro @NASA @aajtak @ndtv @republic @BBCWorld pic.twitter.com/P4hcLf5yNn
— Ashutosh Gautam (@Ashutos32363607) May 29, 2021