oath

ജനകീയ കൂട്ടായ്മയിൽ നിർമ്മിച്ച് നാടകപ്രവർത്തകനായ പി.കെ. ബിജു രചനയും സംവിധാനവും നിർവ്വഹിച്ച മലയാളചലച്ചിത്രം 'ഓത്ത്' മികച്ച പ്രകടനം കാഴ്ചവച്ച് ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ പ്രദർശനം തുടരുന്നു. ഫസ്റ്റ്‌ഷോസ് ഒ.ടി.ടി പ്ലാറ്റ്‌ഫോമിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്. സാമൂഹ്യപ്രതിബദ്ധതയുള്ള ചിത്രത്തിൽ ഓട്ടിസം ബാധിച്ച മകനെ പരിചരിക്കുന്ന പിതാവിന്റെയും മകന്റെയും സംഘർഷഭരിതമായ ജീവിതമാണ് പ്രമേയമാക്കിയിരിക്കുന്നത്. നാടക നടനായ ഷാജഹാനാണ്‌ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. പ്രശസ്ത ശില്പി ഡാവിഞ്ചി സുരേഷും ശ്രദ്ധേയമായവേഷം ചെയ്യുന്നുണ്ട്. നാടക നടിയായ പ്രീത പിണറായിയാണ് ചിത്രത്തിന്റെ നായിക. 2018ൽ ഐ.എഫ് .എഫ്.കെയിൽ മികച്ച സാമൂഹ്യ പ്രസക്തിയുള്ള ചിത്രമായി ഓത്ത് തിരഞ്ഞെടുത്തിരുന്നു. രചന, സംവിധാനം, നിർമ്മാണം പി.കെ. ബിജു, ഛായാഗ്രഹണം, ചിത്രസംയോജനം സുൽഫി ഭൂട്ടോ, സംഗീതം അരുൺ പ്രസാദ്, ആർട്ട് ശ്രീനി കൊടുങ്ങല്ലൂർ, പ്രൊഡക്ഷൻ കൺട്രോളർ ഷാജി, ടൈറ്റിൽ ഡിസൈനിംഗ് ഡാവിഞ്ചി സുരേഷ്, പി.ആർ.ഒ പി.ആർ. സുമേരൻ.