തിരുവനന്തപുരം: അഭിനയ പരിശീലന കളരിയായ കർട്ടൻ റെയ്സറിനു വേണ്ടി സതീഷ് പി. കുറുപ്പ് രചനയും സംവിധാനവും നിർവഹിച്ച 'കളിയാശാന്റെ വിരൽ' എന്ന ഹ്രസ്വചിത്രം വിവിധ ഫെസ്റ്റിവലുകളിൽ അവാർഡുകൾ നേടി ശ്രദ്ധേയമാകുന്നു.

ഇന്ത്യൻ ടാലെന്റ്സ് ഫെസ്റ്റിവലിൽ ഡ്രാമ വിഭാഗത്തിൽ ഏറ്റവും നല്ല ചിത്രം,​ ഇന്ത്യൻ സൈൻ ഫിലിം ഫെസ്റ്റിവലിൽ ഏറ്റവും നല്ല കഥയ്ക്കുള്ള അവാർഡ്,​ ശംഖനാദ് ഫെസ്റ്റിവലിൽ ഏറ്റവും നല്ല സസ്പെൻസ് ത്രില്ലർ എന്നീ അവാർഡുകളാണ് ചിത്രം നേടിയത്. മുംബയ് ഇന്റർനാഷണൽ ഷോർട് ഫിലിം ഫെസ്റ്റിവൽ ഉൾപ്പെടെ വിവിധ ചലച്ചിത്രമേളകളിലേക്ക് ചിത്രം തിരഞ്ഞെടുക്കപ്പെട്ടിട്ടുമുണ്ട്.

കർട്ടൻ റെയ്സറിലെ മുപ്പത്തിരണ്ടാം ബാച്ചിലെ വിദ്യാർത്ഥികളാണ് ചിത്രത്തിലെ അഭിനേതാക്കൾ. 'ദ കർട്ടൻ റെയ്സർ' എന്ന യു ട്യൂബ് ചാനലിൽ ചിത്രം കാണാം.