kk

ന്യൂഡൽഹി:നിതി ആയോഗിന്റെ സുസ്ഥിര വികസന സൂചികയിൽ ഒന്നാം സ്ഥാനം നിലനിറുത്തി കേരളം.. ഹിമാചൽ പ്രദേശിനെയും തമിഴ്‌നാടിനെയും ഒരു പോയിന്റിന് പിൻതള്ളിയാണ് കേരളം വീണ്ടും ഒന്നാമതെത്തിയത്. കേരളത്തിന് 75 പോയിന്റുകളാണ് ലഭിച്ചത്.. കർണാടക. ആന്ധ്രാപ്രദേശ്, ഗോവ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളാണ് മൂന്നാം സ്ഥാനത്ത്. ഈ സംസ്ഥാനങ്ങൾക്ക് 72 പോയിന്റുകളാണ് നേടിയത്. ബീഹാറാണ് ഏറ്റവും പിന്നിൽ.

കേന്ദ്രഭരണ പ്രദേശങ്ങളിൽ ചണ്ഡീഗഡ് 79 പോയിന്റോടെ ഒന്നാമതെത്തി. ഛത്തീസ്ഗഡ്, നാഗാലാൻഡ്, ഒഡിഷ, അരുണാചൽ പ്രദേശ്, രാജസ്ഥാൻ, യുപി, അസം, ജാർഖണ്ഡ്, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങൾ പട്ടികയിൽ അവസാനമാണ്. എന്നാൽ ലിംഗസമത്വം, വ്യാവസായിക വളർച്ച, സാമ്പത്തിക വളർച്ച തുടങ്ങിയ മേഖലകളിൽ കേരളം പിന്നിലാണ്. നിതി ആയോഗ് വൈസ് ചെയർമാൻ രാജീവ് കുമാറാണ് റിപ്പോർട്ട് പുറത്തിറക്കിയത്..