vvv

ടെഹ്റാൻ: ഇറാൻ നാവിക സേനയുടെ ഏറ്റവും വലിയ കപ്പൽ തീപിടിച്ചു മുങ്ങി. ഒമാൻ ഉൾക്കടലിൽ ബുധാഴ്ച പുലർച്ചെ 2.25 ഓടെയായിരുന്നു സംഭവം. ടെഹ്റാനിൽ നിന്ന് തെക്ക് കിഴക്ക് 1270 കിലോ മീറ്റർ അകലെയാണ് കപ്പൽ മുങ്ങിയത്. ചൊവാഴ്ച ഉച്ചയോടെയായിരുന്നു തീ പടർന്നത്. 20 മണിക്കൂറോളം തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും വിജയം കണ്ടില്ല.തുടർന്നാണ് കപ്പൽ മുങ്ങിയത്. കപ്പലിലെ ജീവനക്കാരെയെല്ലാം രക്ഷപ്പെടുത്തി. കപ്പൽ മുങ്ങുന്ന ചിത്രങ്ങളും നാവികർ ലൈഫ് ജാക്കറ്റ് ധരിച്ച് രക്ഷപ്പെടുന്ന ചിത്രങ്ങളും ഇറാനിയൻ സമൂഹ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. 1977ല്‍ ബ്രിട്ടന്‍ നിര്‍മിച്ച കപ്പല്‍ 1984 ലാണ് ഇറാന്‍ നാവികസേനയുടെ ഭാഗമാകുന്നത്. എന്നാൽ പരിശീലന കപ്പലാണ് മുങ്ങിയതെന്നാണ്

ഔദ്യോഗിക വൃത്തങ്ങളുടെ വിശദീകരണം