ഇസ്‌ലാമാബാദ്: ഇന്ത്യ-പാക് ബന്ധം സാധാരണ നിലയിലാകണമെങ്കിൽ
കാശ്മീരിന്റെ പ്രത്യേക പദവി തിരികെ നൽകണമെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ വ്യക്തമാക്കി.താജിക്കിസ്ഥാൻ പ്രസിഡന്റ് ഇമോമലി റഹമോനും ഇമ്രാൻ ഖാനും ചേർന്ന് നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം ഉന്നയിച്ചത്. അഫ്ഗാനിസ്ഥിലെ നില സാധാരണരീതിയിലാവുകയും, ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തേണ്ടതുണ്ട്. കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞത് ഏകപക്ഷീയമായ തീരുമാനമാണെന്നും യു.എൻ സുരക്ഷാ സമിതിയുടേയും രാജ്യാന്തര നിയമങ്ങളുടെയും ലംഘനമാണെന്നും ഇമ്രാൻഖാൻ കൂട്ടിച്ചേർത്തു. തീരുമാനത്തിൽ നിന്ന് പിൻമാറിയില്ലെങ്കിൽ ഇന്ത്യയുമായുള്ള വ്യപാര ബന്ധം സാധാരണ ഗതിയിൽ പുനസ്ഥാപിക്കാനാവില്ലെന്നും ഇത് മദ്ധ്യ ഏഷ്യയ്ക്ക് മുഴുവൻ നഷ്ടം സംഭവിക്കാൻ കാരണമാകുമെന്നും ഖാൻ കൂട്ടിച്ചേർത്തു. യാതൊരു ഉടമ്പടിയുമില്ലാതെയാണ് യു.എസ് സേന അഫ്ഗാനിസ്ഥാൻ വിട്ടുപോയത്. ഇത് താജിക്കിസ്ഥാനും പാക്കിസ്ഥാനും ഇടയിലെ വ്യപാര ബന്ധത്തെ ബാധിക്കുമെന്നും ഇരുവരും നടത്തിയ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.