തിരുവനന്തപുരം: രാഷ്ട്രദീപിക തിരുവനന്തപുരം യൂണിറ്റ് റിപ്പോർട്ടർ എം ജെ ശ്രീജിത്ത്(36) അന്തരിച്ചു. രോഗബാധിതനായതിനെത്തുടർന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. ഇന്നലെ ഉച്ചയോടെ സഹോദരിയുടെ വെള്ളനാട്ടുള്ള വസതിയിലായിരുന്നു അന്ത്യം.
വൈകുന്നേരത്തോടെ ഭൗതിക ദേഹം മീനാങ്കലിലെ സ്വവസതിയിലെത്തിച്ചു. തുടര്‍ന്ന് രാത്രിയോടെ വീട്ടുവളപ്പില്‍ സംസ്‌കാരം നടന്നു. ശ്രീജിത്തിന്റെ നിര്യാണത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അനുശോചനം രേഖപ്പെടുത്തി. ശ്രീജിത്തിന്റെ കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കുചേരുന്നെന്നും ആരിഫ് മുഹമ്മദ് ഖാന്‍ അനുശോചന സന്ദേശത്തില്‍ അറിയിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ എം.ബി രാജേഷ്, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രിമാരായ കെ. കൃഷ്ണന്‍കുട്ടി, കെ. രാജന്‍, റോഷി അഗസ്റ്റിന്‍, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, ജനതാദള്‍ എസ് സംസ്ഥാന പ്രസിഡന്റ് മാത്യു ടി. തോമസ്, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, യുഡിഎഫ് സെക്രട്ടറിയും കേരള കോണ്‍ഗ്രസ് ഡപ്യൂട്ടി ചെയര്‍മാനുമായ ജോണി നെല്ലൂര്‍ എന്നിവരും അനുശോചനമറിയിച്ചു.
മീനാങ്കല്‍ പാറമുക്ക് നിഷാ കോട്ടേജില്‍ പരേതരായ മോഹനകുമാറിന്റെയും ജയകുമാരിയുടേയും മകനാണ്. ഭാര്യ: അഖില. ഏകമകള്‍ ഋതിക. സഹോദരങ്ങള്‍: നിഷ, ശ്രുതി. ഏഷ്യാനെറ്റ് ന്യൂസ് ചീഫ് ക്യാമറാമാന്‍ അയ്യപ്പന്‍ ഭാര്യാപിതാവാണ്.
content details: journalist mj sreejith no more.