kk

ഈ ലോകത്ത് മനുഷ്യനെ സ്‌നേഹിക്കുന്നതിനേക്കാളുപരി മൃഗങ്ങളെ സ്‌നേഹിച്ചാൽ അത് തിരിച്ച് കിട്ടുമെന്നുമെന്നാണ് പറയാറ്.. അതിന്റെ നേർസാക്ഷ്യമാകുകയാണ് കോട്ടയത്ത് നിന്നുള്ള ഈ കാഴ്ച.. ആനപ്രേമികൾക്കിടയിൽ പ്രിയങ്കരനായ പല്ലാട്ട് ബ്രഹ്മദത്തന്റെ പാപ്പാൻ കോട്ടയം കൂരോപ്പട ളാക്കൂട്ടർ കുന്നക്കാട്ടിൽ ദാമോദരൻ നായർ എന്ന ഓമനച്ചേട്ടൻ (73)​ ഇന്ന് അന്തരിച്ചു.. തന്നെ മകനെപ്പോലെ സ്നേഹിച്ച പ്രിയപ്പെട്ട പാപ്പാനെ അവസാനമായി കാണാനെത്തിയ പല്ലാട്ട് ബ്രഹ്മദത്തന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്..

സോഷ്യൽ മീഡിയിൽ പോസ്റ്റ് ചെയ്ത വീഡിയോ. വെറും രണ്ടു മണിക്കൂറിനിടെ ആയിരകണക്കിന് ആളുകൾ ഈ വീഡിയോ ലൈക് ചെയ്യുകയും പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. ആയിരകണക്കിന് കമൻറുകളും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്. ഓമനച്ചേട്ടനെ അവസാനമായി കാണാനെത്തിയ ബ്രഹ്മദത്തൻ കുറച്ചു നേരം തന്റെ പ്രിയപ്പെട്ട പാപ്പാനെ നോക്കിനിന്നു. അപ്പോൾ ഓമനച്ചേട്ടൻറെ മകൻ രാജേഷ് എത്തി, ബ്രഹ്മദത്തന്റെ കൊമ്പിൽ പിടിച്ചു കരഞ്ഞു. പോകുന്നതിന് മുമ്പ് ഒരിക്കൽകൂടി ബ്രഹ്മദത്തൻ ഓമനച്ചേട്ടനെ നോക്കി തുമ്പിക്കൈ കൊണ്ടു വണങ്ങി. ഇത് കണ്ട് ബന്ധുക്കളുടെ ഉള്ളിലുണ്ടായിരുന്ന സങ്കടം നിലവിളിയായി പുറത്തേക്ക് വന്നു.. കണ്ടുനിന്നവരും കണ്ണീരണിഞ്ഞു

അറുപതുവർഷത്തോളം പാപ്പാനായിരുന്ന ഓമനച്ചേട്ടൻ ഇരുപത്തിനാല് വർഷത്തിലേറെ ബ്രഹ്മദത്തനൊപ്പമായിരുന്നു ഉണ്ടായിരുന്നത്.. നേരത്തെ പുതുപ്പള്ളി ബ്രഹ്മദത്തൻ എന്നറിയപ്പെട്ടിരുന്ന ആന ഇപ്പോൾ പാലാ ഭരണങ്ങാനം അമ്പാറ പല്ലാട്ട് രാജേഷ് മനോജ് എന്നിവരുടെ ഉടമസ്ഥതയിലാണ്. അവിടെ നിന്നാണ് ബ്രഹ്മദത്തൻ കൂരോപ്പടയിലെത്തിയത്. ഇത്ര ഇണക്കമുള്ള ആനയും പാപ്പാനും വേറെയുണ്ടായിട്ടില്ലെന്ന് ആനപ്രേമികളും പറയുന്നത്. വാർദ്ധക്യത്തിലും അദ്ദേഹം ബ്രഹ്മദത്തനെ പിരിഞ്ഞിിരന്നില്ല... ആശാൻ എന്നു വിളിച്ചിരുന്ന ഓമനച്ചേട്ടൻ അസുഖബാധിതനാകുന്നതുവരെയും അവന്റെ കാര്യങ്ങൾ മുടങ്ങാതെ നോക്കിയിരുന്നു...

ഫേസ്ബുക്കിൽ അതിവേഗം വൈറലായി മാറിയ ഈ വീഡിയോയ്ക്ക് ചുവടെ വികാരനിർഭരമായ കമൻറുകളും നിരവധിയാണ്.

'

ബ്രഹ്മദത്തനുമൊപ്പം ഒരിക്കലും മറക്കാനാകാത്ത ഓർമകൾ മുമ്പ് ഓമനച്ചേട്ടൻ പങ്കുവെച്ചിട്ടുണ്ട്. 2003 മാർച്ച് 23ന് തൃശൂർ തൃത്തല്ലൂർ പൂരത്തിനിടെ . അന്ന് ഗുരുവായൂർ ജൂനിയർ വിഷ്ണു എന്നറിയപ്പെടുന്ന ആന അദ്ദേഹത്തെ തട്ടിയിട്ടു. അത് കണ്ട് ബ്രഹ്മദത്തൻ അവനെ കുത്തിമാറ്റി.ഒരിക്കലും അത് മറക്കാനാകില്ലെന്ന് ഓമനച്ചേട്ടൻ പറഞ്ഞിട്ടുണ്ട്.