ന്യൂയോർക്ക് : വാക്‌സിൻ പങ്കുവയ്ക്കുന്ന പദ്ധതിയുടെ ഭാഗമായി ഉപയോഗിക്കാത്ത കൊവിഡ് 19 വാക്‌സിൻറെ 75 ശതമാനം പങ്കിടാനൊരുങ്ങി അമേരിക്ക. വാക്‌സിന് വേണ്ടി പല രാജ്യങ്ങളുടേയും അഭ്യർത്ഥനയ്ക്കിടയിലാണ് അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡൻറെ പ്രഖ്യാപനമെത്തുന്നത്. 25 മില്യൺ ഡോസ് മരുന്ന് ലോകത്തിന് പങ്കുവയ്ക്കാനാണ് നീക്കം. ജൂൺ അവസാനത്തോടെ 80 മില്യൺ ഡോസ് മരുന്നെത്തിക്കാനാണ് നീക്കം. 25ശതമാനം ഡോസുകൾ അവശ്യഘട്ടങ്ങളിലേക്കും രാജ്യത്തിൻറെ സഖ്യകക്ഷികൾക്കുമായി നീക്കി വയ്ക്കുമെന്നും യുഎസ് വ്യക്തമാക്കി. മെക്‌സിക്കോ, കാനഡ, റിപ്പബ്ലിക് ഓഫ് കൊറിയ,വെസ്റ്റ് ബാങ്ക്, ഗാസ, ഇന്ത്യ, ഉെ്രെകൻ, കൊസോവോ, ഹെയ്തി, ജോർജ്ജിയ, ഈജിപ്ത്, ജോർദ്ദാൻ, ഇറാഖ്, യെമൻ തുടങ്ങിയ രാഷ്ട്രങ്ങൾക്കും അമേരിക്കയിലെ ഫ്രണ്ട്‌ലൈൻ ജീവനക്കാർക്കുമാകും ഇത് വിതരണം ചെയ്യുക. ലോകത്തെവിടെ മഹാമാരി പുറപ്പെട്ടാലും അമേരിക്കയിലെ ജനങ്ങൾ അതിനോട് ദുർബലരാണ്. ലോകത്തിലെ എല്ലാ രാജ്യങ്ങളും അങ്ങനെ തന്നെയാണെന്ന് കരുതുന്നത്. അതിനാലാണ് അന്തർദേശീയ തലത്തിൽ വാക്‌സിൻ വിതരണത്തിനായുള്ള ശ്രമങ്ങൾ തുടരുന്നതെന്നാണ് ബൈഡൻ വിശദമാക്കി. 7 മില്യൺ വാക്‌സിനാണ് ഇത്തരത്തിൽ ഏഷ്യയ്ക്ക് ലഭ്യമാകുക.