ദിവസേന ഒരു ആപ്പിൾ കഴിക്കുന്നതിലൂടെ നിരവധി രോഗങ്ങളെ പ്രതിരോധിക്കാനാകുമെന്ന് പഠനങ്ങളിൽ പറയുന്നു. അതിൽ ഏറ്റവും മികച്ചത് ഗ്രീൻ ആപ്പിൾ. ഇരുമ്പ്, സിങ്ക്, കോപ്പർ, മാംഗനീസ്, പൊട്ടാസ്യം എന്നിങ്ങനെ അനേകം ധാതുക്കളുടെ കലവറയാണ് ഗ്രീൻ ആപ്പിൾ.
രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കുന്നതിനാൽ പ്രമേഹ രോഗികൾ ഇത് കഴിക്കുന്നത് നല്ലതാണ്. ധാരാളം നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ ദഹനപ്രക്രിയ സുഗമമാക്കും.
ഗ്രീൻ ആപ്പിളിൽ ഉൾപ്പെട്ടിട്ടുള്ള ആന്റി- ഓക്സിഡന്റുകൾ, ഫ്ലവനോയിഡുകൾ, വിറ്റാമിൻ സി എന്നിവ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു.
ചീത്ത കൊളസ്ട്രോളും രക്തസമ്മർദ്ദവും കുറയ്ക്കുന്നതിലൂടെ ഹൃദയാഘാതത്തിനുള്ള സാദ്ധ്യത കുറയ്ക്കുന്നു. ഗ്രീൻ ആപ്പിൾ കഴിക്കുന്നതിലൂടെ അർബുദം ഉണ്ടാകാനുള്ള സാദ്ധ്യത കുറയ്ക്കുന്നതായി പഠനങ്ങൾ തെളിയിക്കുന്നു.