fff

ദുബായ് : ഇന്ത്യ-യു.എ.ഇ. യാത്രാനിരോധനം മൂലം നാട്ടിൽ കുടുങ്ങിപ്പോയവർക്ക് സൗജന്യമായി തീയതി മാറ്റി നൽകുമെന്ന് എയർ ഇന്ത്യ അറിയിച്ചു.

ഇന്ത്യക്കാർക്ക് യു.എ.ഇ.യിൽ പ്രവേശന വിലക്ക് തുടങ്ങിയ ഏപ്രിൽ 25 മുതൽ നിലവിൽ വിലക്ക് പിൻവലിക്കുന്ന തീയതിയായ ജൂൺ 30 വരെ ടിക്കറ്റ് ബുക്ക് ചെയ്തവർക്കാണ് യാത്രാ തീയതി സൗജന്യമായി മാറ്റിനൽകുക.

ഇവർ യാത്രാടിക്കറ്റ് സൂക്ഷിച്ചു വയ്ക്കണം. ടിക്കറ്റിന്റെ സാധുത അനുസരിച്ച് യാത്രക്കാർക്ക് ഏത് തീയതിയിലേക്ക് വേണമെങ്കിലും മാറ്റാമെന്നും എയർ ഇന്ത്യ അറിയിച്ചു.