petrol

കൊ​ച്ചി: രാ​ജ്യ​ത്തെ ഇ​ന്ധ​ന​വി​ലയിൽ കു​തി​പ്പ് തു​ട​രു​ന്നു. ഇ​ന്ന് പെ​ട്രോ​ളി​ന് 27 പൈ​സ​യും ഡീ​സ​ലി​ന് 30 പൈ​സ​യും വ​ർ​ദ്ധി​ച്ചു. ഇ​തോ​ടെ കൊ​ച്ചി​യി​ൽ പെ​ട്രോ​ൾ വി​ല 95 രൂപ 14 പൈസയും ഡീ​സ​ൽ വി​ല 90 രൂപ 55 പൈസയുമായി. തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ൾ വി​ല 96 രൂപ 74 പൈസയിലേക്കെത്തി. ഡീ​സ​ൽ വി​ല 92 രൂപ 04 പൈസയായി.

ഈ രീതിയിൽ വർദ്ധന തുടർന്നാൽ സം​സ്ഥാ​ന​ത്തും പെ​ട്രോ​ൾ വി​ല ഉ​ട​ൻ സെ​ഞ്ച്വ​റി​യ​ടി​ക്കും. കേ​ര​ള​മ​ട​ക്ക​മു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ലെ നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞ​തി​നു പി​ന്നാ​ലെ​യാ​ണ് രാ​ജ്യ​ത്തെ ഇ​ന്ധ​ന​വി​ല വീ​ണ്ടും ഉ​യ​ർന്നു തു​ട​ങ്ങി​യ​ത്. ഇന്ധനവിലയിലെ തീവെട്ടിക്കൊള്ളക്കെതിരെ പ്രതിഷേധം ശക്തമാകുമ്പോഴും കേ​ന്ദ്ര സ​ർ​ക്കാ​ർ മൗ​നം തുടരുകയാണ്.