തിരുവനന്തപുരം: കേരളത്തിന്‍റെ ഭാവി വികസനത്തിന് ഈ ബഡ്‌ജറ്റ് സഹായകരമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. തന്‍റെ കന്നി ബഡ്‌ജറ്റ് അവതരിപ്പിക്കുന്നതിന് കേവലം ഒന്നരമണിക്കൂർ മാത്രം ബാക്കിനിൽക്കെയാണ് മന്ത്രി ഫേസ്ബുക്കിലൂടെ പ്രതീക്ഷ പങ്കുവച്ചത്.
2021-22 വര്‍ഷത്തേക്കുള്ള പുതുക്കിയ സംസ്ഥാന ബഡ്‌ജറ്റ് ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കുകയാണ്. കേരളത്തിന്‍റെ ഭാവി വികസനത്തിന് ഈ ബഡ്‌ജറ്റ് സഹായകരമാകുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
മന്ത്രിയായി ചുമതലയേറ്റ് പതിനഞ്ചാം ദിവസമാണ് കെ എന്‍ ബാലഗോപാലിന്‍റെ ബഡ്‌ജറ്റ് അവതരണം. ജനുവരിയില്‍ തോമസ് ഐസക്ക് അവതരിപ്പിച്ച ബഡ്‌ജറ്റിന്‍റെ തുടര്‍ച്ചയാണെങ്കിലും പുതിയ ചില പ്രഖ്യാപനങ്ങള്‍ കൂടി ബഡ്‌ജറ്റില്‍ ഉണ്ടായേക്കും. കൊവിഡ് പ്രതിരോധത്തിന് തന്നെയാകും ഊന്നല്‍ നല്‍കുക.