diya-krishna

കൊവിഡ് പ്രതിരോധ വാക്‌സിൻ 45 വയസിൽ താഴെയുള‌ളവർ സ്വീകരിക്കുന്ന സമയമാണല്ലോ ഇപ്പോൾ. സിനിമാ, സീരിയൽ, സ്‌പോർട്‌സ് താരങ്ങൾ ഇങ്ങനെ വാക്‌സിനേഷൻ ചിത്രങ്ങളും വീഡിയോകളും സമൂഹമാദ്ധ്യമങ്ങളിൽ ഷെയർ ചെയ്യുന്നുണ്ട്.

എന്നാൽ നടൻ കൃഷ്‌ണകുമാറിന്റെ മകളും യൂട്യൂബറുമായ ദിയ കൃഷ്‌ണ ഇങ്ങനെ വാക്‌സിൻ സ്വീകരിക്കുന്നതിന്റെ വീഡിയോ യൂട്യൂബിൽ പങ്കുവച്ചത് ഇപ്പോൾ നമ്പർ വൺ ട്രെൻഡിംഗ് ആണ്. ഒന്നാം ഡോസ് ‌വാക്‌സിൻ എടുക്കുന്നതിന് ആശുപത്രിയിൽ അമ്മയ്ക്കും സഹോദരിമാർക്കും ഒപ്പം ഇരിക്കുന്ന വീ‌ഡിയോയാണ് ദിയ പങ്കുവച്ചത്.

വാക്‌സിൻ കുത്തിവയ്‌ക്കുന്ന സൂചി പേടിച്ച് കസേരയിൽ ഇരിപ്പുറക്കാത്ത ദിയ സൂചി കാണുമ്പോൾ കരയുന്നുമുണ്ട്. അമ്മ സിന്ധുവും സഹോദരിമാരായ നടി അഹാന കൃഷ്‌ണയും ഇഷാനി കൃഷ്‌ണയും ദിയയെ ആശ്വസിപ്പിക്കുന്നതും ശേഷം ദിയ വാക്‌സിനെടുക്കുന്നതും വീഡിയോയിൽ കാണാം.