ലോക്ഡൗൺ സമയത്ത് വാവ സുരേഷിന് വന്നൊരു ഫോൺകോളും അതിനെ തുടർന്നുണ്ടായ സംഭവങ്ങളുമാണ് ഇന്നത്തെ എപ്പിസോഡിൽ കാണാൻ പോകുന്നത്. പൊതുവെ ധാരാളം പണിക്കാരുളള ഒരു കൃഷിസ്ഥലം. എന്നാൽ ലോക്ഡൗൺ ആയത് കാരണം രണ്ട് മൂന്ന് പേർ മാത്രമാണ് എത്തിയത്.
പണി സാധങ്ങൾ എടുക്കുന്നതിനിടയിലാണ് ഒരു കുഞ്ഞ് പാമ്പിനെ കൂട്ടത്തിലൊരാൾ കണ്ടത്. തുടർന്ന് നോക്കുമ്പോൾ ഒന്നല്ല രണ്ട് മൂന്ന് കുഞ്ഞുങ്ങളെ അവർ കണ്ടു. ഉടൻ തന്നെ വാവയെ വിളിച്ചു. അവരുടെ വാക്കുകളിൽ നിന്ന് അണലി കുഞ്ഞുങ്ങളാണെന്ന് വാവയ്ക്ക് മനസിലായി.
വിളിച്ചവരോട് സൂക്ഷിക്കണം എന്ന് വാവ പറഞ്ഞു. മുമ്പൊരിക്കൽ ഒരു കുഞ്ഞ് അണലിയുടെ കടിയേറ്റ് വാവ പതിനഞ്ചോളം ദിവസം ആശുപത്രിയിൽ കിടന്നിട്ടുണ്ട്.അത് മാത്രമല്ല അണലിയുടെ കടികിട്ടിയാൽ അപകടം ഉറപ്പാണ്. കുറച്ച് സമയങ്ങൾക്ക് ശേഷം പണിക്കാർ കണ്ടത് അപകടകാരിയായ വലിയ അണലിയും, അതിന്റെ മുപ്പത്തിയഞ്ചോളം കുഞ്ഞുങ്ങളെയുമാണ്. കാണുക സ്‌നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.