നിവേദ്യം എന്ന ലോഹിതദാസ് ചിത്രത്തിലൂടെ മലയാള സിനിമയിൽ എത്തിയ നടിയാണ് ഭാമ. വിവാഹശേഷം സിനിമയിൽ നിന്നു വിട്ടുനിൽക്കുകയാണെങ്കിലും താരത്തിന്റെ വിശേഷങ്ങളെല്ലാം സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. അടുത്തിടെയാണ് ഭാമ പെൺകുഞ്ഞിന് ജന്മം നൽകിയത്. സിനിമയിൽ നിന്ന് വിട്ടുനിൽക്കുന്നതിനെ കുറിച്ചും കുഞ്ഞിന്റെ വിശേഷങ്ങളെ കുറിച്ചും ഇതാദ്യമായി ഭാമ തന്റെ ഇൻസ്റ്റാഗ്രാമിലൂടെ തുറന്നു പറഞ്ഞിരിക്കുകയാണ്. അഭിനയം നിർത്തിയോ എന്ന ചോദ്യത്തിന് തൽക്കാലത്തേക്കെന്നാണ് താരം മറുപടി നൽകിയത്. മകളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് കുഞ്ഞ് സുഖമായിരിക്കുന്നുവെന്നും ഇപ്പോൾ ആറ് മാസമായെന്നും ഭാമ പറയുന്നു. മകളുടെ ചിത്രം പങ്കുവയ്ക്കണമെന്ന ആരാധകരുടെ ആവശ്യത്തിനും താരം മറുപടി നൽകി. കഴിഞ്ഞ വർഷം ജനുവരിയിലാണ് നടി ഭാമയും അരുണും വിവാഹിതരായത്. ദുബായിൽ വ്യവസായിയാണ് അരുൺ .