ലണ്ടൻ :യൂറോയ്ക്ക് പന്തുരുളുന്നതിന് മുന്നേ ഇംഗ്ലണ്ടിന് കനത്ത തിരിച്ചിടിയായി റൈറ്റ് വിംഗർ അലക്സാണ്ടർ അർനോൾഡ് പരിക്കേറ്റ് പുറത്തായി. കഴിഞ്ഞ ദിവസം ആസ്ട്രിയക്കെതിരായ സൗഹൃദ മത്സരത്തിനിടെയാണ് അർനോൾഡിന്റെ വലത് തുടയ്ക്ക് പരിക്കേറ്റത്. പരിക്കേറ്രതോടെ നടക്കാൻ പോലും ബുദ്ധിമുട്ടിയ ഇരുപത്തിരണ്ടുകാരനായ അർനോൾഡിന് ആറാഴ്ച വിശ്രമമാണ് നിർദ്ദേശിച്ചിരിക്കുന്നത്. സീസണിൽ മികച്ച ഫോമിലായിരുന്ന ഇരുപത്തിരണ്ടുകാരനായ അർനോൾഡിന്റെ അഭാവം ഇംഗ്ലണ്ടിന് ഉണ്ടാക്കിയിരിക്കുന്ന തലവേദന ചില്ലറയല്ല. 13ന് ക്രൊയേഷ്യയ്ക്ക് എതിരെയാണ് യൂറോയിൽ ഇംഗ്ലണ്ടിന്റെ ആദ്യ മത്സരം.