spc

കൊച്ചി: പരിസ്ഥിതിദിനത്തിൽ 'ഭക്ഷണം വിളയുന്ന കാട്" പദ്ധതിയുമായി എസ്.പി.സി(സ്പൈസസ് പ്രൊഡ്യൂസർ കമ്പനി). എസ്.പി.സിയുടെ 4800 ലധികം വരുന്ന ഫാം അഡ്വൈസർമാരും 560 പഞ്ചായത്ത് തല ഫ്രാഞ്ചൈസികളും 60 ഏരിയാ മാനേജർമാരും 14 ജില്ലാ കോ. ഓർഡിനേറ്റർമാരും വഴി സംസ്ഥാനത്തെമ്പാടും ലക്ഷം ഫലവൃക്ഷ തൈകൾ നട്ടു കൊണ്ടാണ് പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. ആവാസവ്യവസ്ഥയെ നിലനിർത്താനും പ്രകൃതിയെ അതിന്റെ സന്തുലിതാവസ്ഥയിലേക്ക് കൊണ്ടുവരാനുമുള്ള വലിയ ശ്രമമാണ് എസ്.പി.സി മുൻകൈയെടുത്ത് ആരംഭിക്കുന്നത്. പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വരുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് ഇതു വഴി ലക്ഷ്യമിടുന്നത്. മരങ്ങളും കാടുകളും സംരക്ഷിക്കുക, വനപ്രദേശങ്ങൾ വിസ്തൃതമാക്കുക അതുവഴി ആഗോള പാരിസ്ഥിതിക സന്തുലനവും കാലാവസ്ഥ സുസ്ഥിരതയും ഉറപ്പാക്കുക എന്നതാണ് എസ്.പി.സി

യുടെ ലക്ഷ്യം. സംസ്ഥാനത്തെ 10,000ഓളം വരുന്ന കുടുംബങ്ങളിലൂടെയാണ് പദ്ധതിക്കു തുടക്കം കുറിക്കുന്നത്.

പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 12ന് ജൈവകൃഷി ആചാര്യൻ കെ.വി.ദയാൽ നിർവഹിക്കും. പരിസ്ഥിതി പ്രവർത്തകയും വനിതാ കമ്മീഷൻ മുൻ അംഗവുമായ ഡോ. പ്രമീളാദേവി, എം.ജി യൂണിവേഴ്സിറ്റി മുൻ രജിസ്ട്രാർ എം.ആർ. ഉണ്ണി, സ്പൈസസ് പ്രൊഡ്യൂസർ കമ്പനി ചെയർമാൻ എൻ.ആർ.ജയ്മോൻ, മാനേജിംഗ് ഡയറക്ടർ റിയാസ് കടവത്ത്, സി.ഇ.ഒ മിഥുൻ പുല്ലുമേട്ടിൽ എന്നിവർ വിവിധ സ്ഥലങ്ങളിൽ പരിപാടി ഒരേസമയം ഉദ്ഘാടനം ചെയ്യും. വൈകിട്ട് 3.30ന് "ജൈവ കൃഷിയിലെ പുതു സംരംഭകത്വം" എന്ന വിഷയത്തിൽ സൂം മീറ്റിംഗും നടക്കും. സൂം മീറ്റിംഗ് @ ID- 808 661 1122. പാസ്‌വേഡ് - 046853 .